ഉപ്പുതറ ∙ മണ്ണിടിച്ചിലിനെ തുടർന്ന് വീട് അപകടാവസ്ഥയിലായി. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പരപ്പ് പ്ലാത്തറയിൽ റെജിയുടെ വീടാണ് ഏതുനിമിഷവും തകരുന്ന നിലയിലായത്. മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിച്ചപ്പോൾ മണ്ണ് വീണ്ടുകീറിയ ഭാഗത്ത് മഴവെള്ളം ഇറങ്ങിയതാണ് മണ്ണിടിയാൻ കാരണമെന്നാണ് ഈ കുടുംബത്തിന്റെ ആരോപണം.
റെജിയും വയോധികയായ മാതാവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ മഴയിലാണ് മണ്ണിടിഞ്ഞത്. റോഡ് വീതി കൂട്ടാനായി സമീപത്തെ പാറ പൊട്ടിച്ചപ്പോഴാണ് വീടിനടുത്ത് ഭൂമിയിൽ വിള്ളൽ വീണതെന്ന് ഇവർ പറയുന്നു.
ഇതിൽ മഴവെള്ളം ഇറങ്ങിയാണ് വീടിന്റെ അസ്ഥിവാരത്തോടു ചേർന്ന് മണ്ണിടിഞ്ഞിരിക്കുന്നത്. അവശേഷിച്ച ഭാഗത്തെ മണ്ണും ഏതുനിമിഷവും ഇടിയുമെന്ന സ്ഥിതിയായതിനാൽ അപകടാവസ്ഥ നിലനിൽക്കുകയാണ്. വീടിന് വിള്ളൽ ഉണ്ടായതിനാൽ ഈ കുടുംബം ഭീതിയിലാണ്.
വീട് പുനർനിർമിക്കാൻ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

