തോല്‍പ്പെട്ടി(വയനാട്)∙ മതിയായ രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടികൂടി. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി പൊലീസ് ഇന്‍സ്പെക്ടര്‍ എം.ബിജുവും സംഘവും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്.
പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലില്‍ ജമാലിന് (45) എതിരെ നിയമനടപടി സ്വീകരിച്ചു.
ലോറിയുടെ ടൂള്‍ ബോക്സിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ലോറിയും പണവും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
തിരുനെല്ലി എസ്ഐ സജിമോന്‍, എഎസ്ഐ മെര്വിന്, സിപിഒ മാരായ അഖില്‍, അനീഷ്, മാനന്തവാടി എസ്ഐ എന്‍.ഡി.രതീഷ്, സിപിഒ മാരായ ഷിജു, ശ്രീജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

