വടക്കഞ്ചേരി ∙ ആലത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം കിഴക്കഞ്ചേരി ജിഎച്ച്എസ് സ്കൂളിൽ കഥകളി ആചാര്യനും നാഷനൽ കൾചറൽ പ്രോഗ്രാം കോ.ഓർഡിനേറ്ററുമായ കലാമണ്ഡലം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഡി.
സൗന്ദര്യ അധ്യക്ഷത വഹിച്ചു. ആലത്തൂർ ബിപിസി കെ.ബി.ബീന, ജനറൽ കൺവീനർ കെ.സുരേന്ദ്രൻ, പ്രധാനാധ്യാപിക എച്ച്.സമീത, പിടിഎ പ്രസിഡന്റ് എം.അശോകൻ, എംപിടിഎ പ്രസിഡന്റ് ഡെയ്നി ഷാജി, എം.എൻ.വിനോദ്, ബിജു വർഗീസ്, കെ.ജി.പവിത്രൻ, പി.പി.മുഹമ്മദ് കോയ, ടി.എസ്.മീരാൻ ഷാ, ആർ.സജീവ്, കെ.ജഗദീഷ്, സി.രണ ദിവെ, പി.ടി.ഭാഗ്യലക്ഷ്മി, വി.ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.
കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം ആലത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഡി.സൗന്ദര്യ ഉദ്ഘാടനം ചെയ്യും.
മേളയുടെ കമാനം മറച്ച് ബാനർ; നീക്കാതെ സംഘാടകർ
വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി ഗവ.ഹൈസ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ സ്കൂളിന്റെ പ്രധാന ഗേറ്റിനു മുന്നിൽ മേളയുടെ കമാനം മറച്ച് വിദ്യാർഥി സംഘടനയുടെ ബാനർ.
എസ്എഫ്ഐ ബാനർ കെട്ടിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടും അധികൃതർക്ക് കുലുക്കമില്ല. മേളയുടെ കമാനത്തിന്റെ മുകൾഭാഗം പൂർണമായും മറച്ചാണ് ബാനർ കെട്ടിയിരിക്കുന്നത്. ഇത് അഴിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ രംഗത്ത് വന്നു.
കമാനം മറക്കുന്ന തരത്തിൽ ബാനർ കെട്ടിയത് തർക്കങ്ങൾക്കും രാഷ്ട്രീയ ചേരിതിരിവുകൾക്കും കാരണമാകുമെന്നും മേളയുടെ സുഗമമായ പ്രവർത്തനത്തിന് തടസമാകുമെന്നും ബാനർ അഴിച്ചുമാറ്റാൻ സംഘാടകർ തയാറാവണമെന്നും ആവശ്യമുയരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

