രാജാക്കാട്∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 17ന് 11ന് സ്കൂൾ ഓഫിസിൽ നടത്തും. വെള്ളിയാമറ്റം∙ ക്രൈസ്റ്റ് കിങ് വിഎച്ച്എസ്എസിൽ എൻവിടി ഇൻ മാത്തമാറ്റിക്സ് താൽക്കാലിക ഒഴിവിലേക്ക് ഇന്ന് 11ന് ഇന്റർവ്യൂ നടത്തും. 9656283698.
ചക്കുപള്ളം ∙ ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 11.30ന് സ്കൂൾ ഓഫിസിൽ നടക്കും.
പൂർവ വിദ്യാർഥി സമ്മേളനം
രാജകുമാരി ∙ ഹോളി ക്വീൻസ് യുപി സ്കൂളിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 1965 മുതൽ 2011 വരെയുള്ള പൂർവ വിദ്യാർഥി സമ്മേളനങ്ങൾ 14 മുതൽ 25 വരെ രാജകുമാരി ദൈവമാതാ പാരിഷ് ഹാളിൽ ചേരും. 1965 മുതൽ 1980 വരെയുള്ള പൂർവ വിദ്യാർഥികളുടെ സമ്മേളനം 14ന് 3നും 1981 മുതൽ 1990 വരെ സ്കൂളിൽ പഠിച്ചവരുടെ യോഗം 18ന് 3നും ചേരും.
1991 മുതൽ 2000 വരെയുള്ള പൂർവ വിദ്യാർഥികളുടെ സംഗമം 21ന് 3നും 2001 മുതൽ 2011 വരെയുള്ള പൂർവ വിദ്യാർഥികളുടെ സമ്മേളനം 28ന് 3നും ദൈവമാതാ പാരിഷ് ഹാളിൽ ചേരും.
കേൾവി ശസ്ത്രക്രിയാ നിർണയ ക്യാംപ്
തൊടുപുഴ∙ എറണാകുളം ലൂർദ് ആശുപത്രി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപൊളിസി എന്നിവയുടെ നേതൃത്വത്തിൽ 16ന് സൗജന്യ കോക്ലിയർ ഇംപ്ലാന്റ് കേൾവി ശസ്ത്രക്രിയാ നിർണയ ക്യാംപ് നടത്തും. തൊടുപുഴ വ്യാപാര ഭവനിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാംപ്.
ജന്മനാ കേൾവി നഷ്ടമായ കുട്ടികളിലും മുതിർന്നവരിലും കേൾവിശേഷി വീണ്ടെടുക്കുകയാണ് ക്യാംപിന്റെ ലക്ഷ്യം.
സൗജന്യ ഓഡിയോളജി ടെസ്റ്റും ക്യാംപിൽ ഉണ്ടായിരിക്കും. മുൻപ് നടത്തിയ ടെസ്റ്റുകളുടെ റിപ്പോർട്ടുകളും കൊണ്ടുവരണം.
പ്രായഭേദമെന്യേ ക്യാംപിൽ പങ്കെടുക്കാമെന്ന് ലൂർദ് ആശുപത്രി സർജൻ ഡോ. ജോർജ് കുരുവിള താമരപള്ളി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരണിയിൽ, സി.കെ.നവാസ്, ആർ.രമേഷ്, സജി ജോബ് വില്ലി എന്നിവർ അറിയിച്ചു.
9447739508.
സെൻസസ്
നെടുങ്കണ്ടം ∙ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസായ ഭാരത സെൻസസ്- 2027 ന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയാറാക്കുന്നതിനും വീടുകളുടെ സെൻസസിനുമുള്ള പ്രീ ടെസ്റ്റിന് വേണ്ടി ഉടുമ്പൻചോല താലൂക്ക് പരിധിയിലെ ഇരട്ടയാർ വില്ലേജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രീ ടെസ്റ്റിന്റെ ഭാഗമായി 10 മുതൽ 30 വരെ എന്യുമറേറ്റർമാർ (സ്കൂൾ അധ്യാപകർ) വീടുകൾ തോറും സന്ദർശിച്ച് മൊബൈൽ ആപ്പിലൂടെ സെൻസസ് വിവരങ്ങൾ ശേഖരിക്കും. ശരിയായ വിവരങ്ങൾ നൽകി പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു.
വൈദ്യുതി മുടക്കം
ഏലപ്പാറ∙ വാഗമൺ, ഉപ്പുതറ സബ് സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏലപ്പാറ, ബോണമി, വാഗമൺ, പുള്ളിക്കാനം, ചിന്നാർ, ചെമ്മണ്ണ്, കോഴിക്കാനം, ഹെലിബെറിയ എന്നീ മേഖലകളിൽ നാളെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

