ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വരുമെന്ന് സതീശന് പറഞ്ഞു.
എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങൾ മത്സരിക്കുന്നത്. വാര്‍ഡ് ഡിവിഷന് കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
ന്യൂനപക്ഷ വിഭജനം നടത്താൻ ബിജെപി ശ്രമിച്ചപ്പോൾ സിപിഎം കുടപിടിച്ച് കൊടുത്തു. 2016ലേയും, 2021ലേയും തോൽവിയുടെ കാരണം മലാസിലാക്കി വളരെ നേരത്തെ യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

