സൗജന്യ നട്ടെല്ല്രോഗ നിർണയ ക്യാംപ്
കോഴിക്കോട് ∙ നടുവേദന, നടക്കുമ്പോഴുള്ള ബുദ്ധിമുട്ട്, സ്പൈൻ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി മേയ്ത്ര ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം 16ന് രാവിലെ 9.30 മുതൽ ആശുപത്രിയിൽ സൗജന്യ നട്ടെല്ല് രോഗ നിർണയ ക്യാംപ് നടത്തുന്നു. സ്കോളിയോസിസ്, നടുവേദന, കഴുത്തുവേദന, കാലിൽ മരവിപ്പ്, നട്ടെല്ലിലെ വളവ്, ഡിസ്ക് സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ക്യാംപ് സഹായകരമാകും.
രോഗ നിർണയത്തിനൊപ്പം വ്യക്തിഗത ചികിത്സാ മാർഗ നിർദേശങ്ങളും തുടർചികിത്സയിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്. റജിസ്ട്രേഷന്: 0495 7123571.
സമ്പർക്ക ക്ലാസ് 15ന്
വടകര ∙ മേമുണ്ട
ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ വിദ്യാർഥികളുടെ സിഇ സമ്പർക്ക ക്ലാസ് 15ന് 9.30നു നടക്കും.
പച്ചക്കറിത്തോട്ടം മത്സരം
വടകര ∙ മഹാത്മാ ദേശ സേവ ട്രസ്റ്റ് 2026 ഹരിതാമൃതത്തിന്റെ ഭാഗമായി പച്ചക്കറിത്തോട്ടം മത്സരം നടത്തും. താലൂക്ക് പരിധിയിൽ വീട്ടുവളപ്പിലും വിദ്യാലയങ്ങളിലും ജൈവ രീതിയിൽ ചെയ്യുന്ന തോട്ടങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
വീട്ടുവളപ്പിൽ ഒരു സെന്റ് സ്ഥലത്തും വിദ്യാലയങ്ങളിൽ 10 സ്ഥലത്തും 5 ഇനം പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനങ്ങളെയാണു പരിഗണിക്കുക. വിജയികൾക്ക് കാഷ് അവാർഡ് നൽകും.
25ന് മുൻപ് പേർ റജിസ്റ്റർ ചെയ്യണം. 9446482110.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 5 : താമരശ്ശേരി മുട്ടുകടവ്, താമരശ്ശേരി ചുങ്കം, വെയ്പ്പൂര്, കുടുക്കിലുമ്മാരം പരിസരങ്ങളിൽ.
∙ 8 – 11: കോവൂർ കള്ളിക്കുന്ന്, ഹൗസിങ് ബോർഡ് കോളനി, മെഡിക്കൽ കോളജ് സ്റ്റേഡിയം പരിസരം. ∙ 9 – 6: വെള്ളിമാടുകുന്ന് പുളിയോടൻകുന്ന്, വൈദ്യർ ലൈൻ, ജെഡിടി സ്കൂൾ പരിസരം, ഗവ.
പ്രസ് പരിസരം, നിർമല ഹോസ്പിറ്റൽ പരിസരം. ∙ 9 – 5: ബാലുശ്ശേരി രാരോത്ത് മുക്ക്, മഞ്ഞപ്പാറ, ചിത്രമംഗലം. ∙ 9 – 2: പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ പരിസരം, ഭവൻസ് സ്കൂൾ പരിസരം.
∙ 2 – 5: പരപ്പക്കുന്ന്, ചർമരോഗാശുപത്രി പരിസരം, പൂങ്കാവനം പരിസരം. ∙ 2 – 5: ചേവായൂർ വൃന്ദാവൻ കോളനി, കിർത്താഡ്സ് പരിസരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

