മാടമൺ ∙ പമ്പാനദിയിൽനിന്നു പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ് പൊട്ടി നദിയിലേക്കുതന്നെ തിരിച്ചൊഴുകുന്നു. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിൽ മാടമൺ കല്ലറ പാലത്തിനു സമീപം കൈതക്കൽ പടിയിലാണിത്.
പെരുനാട് ജലവിതരണ പദ്ധതിയിൽ നിന്നാണ് ഇവിടെ വെള്ളം വിതരണം ചെയ്യുന്നത്. ശബരിമല പാതയോടു ചേർന്നു വശത്താണു പൈപ്പ് പൊട്ടിയിരിക്കുന്നത്. ടാറിങ്ങിനോടു ചേർന്നു തോടുപോലെ വെള്ളം ഒഴുകുന്നു.
ഇത് എത്തുന്നത് പാതയോടു ചേർന്ന പമ്പാനദിയിലാണ്. തുടരെ വെള്ളം ഒഴുകി പാതയുടെ വശം കുഴിഞ്ഞിട്ടുണ്ട്. കട്ടിങ്ങിൽ ചാടി കാൽനടക്കാർ വീഴുകയാണെന്ന് സമീപവാസികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

