പാലോട് ∙ നന്ദിയോട് പേരയം താളിക്കുന്നിൽ പടക്കനിർമാണ ഷെഡിന് തീ പിടിച്ചു താളിക്കുന്ന് തടത്തരികത്ത് വീട്ടിൽ ഷീബ( 39), ആനകുളം മഞ്ചു വിലാസത്തിൽ മഞ്ചു(35), താളിക്കുന്ന് തടത്തരികത്ത് വീട്ടിൽ അജിത(52) എന്നീ സ്ത്രീ തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
50 % പൊള്ളലേറ്റ ഷീബയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഷെഡിന് പുറത്ത് നിൽക്കുകയായിരുന്ന ശ്രീമതി എന്ന സ്ത്രീ സ്ഫോടനത്തിന്റ ശബ്ദം കേട്ട് വീണു.
ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജിത്കുമാറിന്റെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ രാവിലെ 9 മണിയോടെ ഓലപ്പടക്കത്തിനുള്ള തിരി മുറിച്ചു തയാറാക്കുന്നതിനിടെ തീപ്പൊരി വെടിമരുന്നിലേക്ക് പടർന്ന് ഉഗ്രശബ്ദത്തോടെ തീപിടിത്തമുണ്ടാവുകയായിരുന്നു. ഷീറ്റ് മേഞ്ഞ മേൽക്കൂര അടക്കം തകർന്നു. നാട്ടുകാരാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പാലോട് പൊലീസും വിതുര ഫയർ ഫോഴ്സും സ്ഥലത്തെത്തി. കേസെടുത്തതായി പാലോട് എസ്എച്ച്ഒ ആർ.
ബിനു അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

