പാലക്കാട് ∙ ഒലവക്കോട് കോഓപ്പറേറ്റീവ് കോളജിനു മുന്നിലുള്ള വീടിനോടു ചേർന്നുള്ള ഹോം അപ്ലൈൻസ് സർവീസ് സെന്ററിനു തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം.
എസി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ സമീപ വാസികളും യാത്രക്കാരും ഭയന്നു. സർവീസ് സെന്ററിലെ എസിയിൽ നിന്നാണു തീ പടർന്നത്.
ഇതു പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട് അഗ്നിരക്ഷാ നിലയിൽ നിന്നു രണ്ടു യൂണിറ്റ് ഉദ്യോഗസ്ഥരെത്തിയാണു തീ അണച്ചത്. എസി, വാഷിങ് മെഷീൻ, ഫ്രിജ് ഉൾപ്പെടെ കത്തി നശിച്ചു. വീടിന്റെ ഒരു ഭാഗത്തക്കു തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.
രാത്രി പ്രദേശത്തു കനത്ത പുകയാണ് അനുഭവപ്പെട്ടത്. സ്ഫോടന ശബ്ദം കേട്ട് നാട്ടുകാരും തടിച്ചുകൂടി.
ഒരു മണിക്കൂറോളം ശ്രമിച്ചാണു തീ അണച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

