തിരുവനന്തപുരം ∙ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്.
‘രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിന്റെ പക്കൽ നിന്നും ലാഭം നേടാം’ എന്ന് തരൂർ വിചാരിക്കേണ്ടെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. കഴിവും പ്രാഗത്ഭ്യവും പരിഗണിച്ച് കോൺഗ്രസ് താങ്കളോട് വിട്ടുവീഴ്ച ചെയ്തു.
ഡോ. മൻമോഹൻ സിങ് മുൻകൈയെടുത്ത് താങ്കളെ കേന്ദ്ര മാനവ ശേഷി വിഭവ വികസന വകുപ്പ് മന്ത്രിയാക്കി.
ഒരു തിരഞ്ഞെടുപ്പിനു നടുവിൽ എഐസിസിയുടെ പ്ലീനറി സെഷനിൽ പാർട്ടിയുടെ നയപ്രഖ്യാപന ദിവസമാണ് സുനന്ദ പുഷ്കറിന്റെ മരണം.
അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലും പ്രതിസന്ധികൾക്കിടയിൽ ശശി തരൂർ 15,000 വോട്ടിന് കഷ്ടിച്ച് ജയിച്ചു കയറി. ഇപ്പോൾ പാർട്ടിയെ പലവിധത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്ന തരൂരിന് സ്വയമേവ പാർട്ടി വിട്ടുപോകാം.
അല്ലാതെ കോൺഗ്രസ് തരൂരിനെ പുറത്താക്കില്ല. കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരാതെ ‘മിടുക്കൻ ആകാനാണ് ഭാവമെങ്കിൽ അത് കയ്യിൽ വെച്ചാൽ മതിയെന്നും’ അനിൽ ബോസ് കുറിപ്പിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

