ചങ്ങനാശേരി ∙ ഗതാഗതക്കുരുക്കിൽ മാത്രമല്ല, കേബിൾ കുരുക്കിലും പെട്ടിരിക്കുകയാണ് ചങ്ങനാശേരി മാർക്കറ്റ്. മാർക്കറ്റ് റോഡിലെ കുരുക്കിൽ നിന്നു രക്ഷപ്പെട്ടു വരുന്ന ചരക്ക് ലോറികൾ മുകളിലൂടെ പോകുന്ന കേബിൾ കുരുക്കിലും പെടുകയാണ്.
സ്വകാര്യ ഇന്റർനെറ്റ് ടെലികോം കമ്പനികളുടെയും കെഎസ്ഇബിയുടെയും കേബിളുകളും ലൈനുകളുമാണ് മാർക്കറ്റിലൂടെ തലങ്ങും വിലങ്ങും തോന്നിയ പോലെ വലിച്ചിരിക്കുന്നത്. താഴ്ന്ന് പോകുന്ന കേബിളുകളിൽ ലോറിയിലെ ലോഡുകൾ തട്ടി അപകടമുണ്ടാകുന്നു.
കേബിളുകൾ കാരണം ചുമട്ടു തൊഴിലാളികൾക്ക് ചരക്ക് ഇറക്കാനും ബുദ്ധിമുട്ടാണ്.
കെഎസ്ഇബിയുടെ ലൈനുകളും ചിലയിടത്ത് താഴ്ന്ന് കിടക്കുന്നുണ്ട്. ലോഡിറക്കാൻ ലോറിയിലേക്ക് കയറുന്ന ചുമട് തൊഴിലാളികൾ ലൈനുകളിൽ തട്ടി തട്ടിയില്ലെന്ന മട്ടിലാണ് ജോലി ചെയ്യേണ്ടത്.
ലൈനുകൾ ഉയരത്തിലാക്കി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കുരുങ്ങിക്കിടക്കുന്ന കേബിളുകൾ മാർക്കറ്റിന്റെ ‘ലുക്ക്’ ഇല്ലാതാകുന്നുവെന്നും നാട്ടുകാർ പറയുന്നു.
അണ്ടർ ഗ്രൗണ്ട് ഓപ്പറേഷൻ ? തള്ള് !..
മാർക്കറ്റിന്റെ പൈതൃകം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുടെ ലൈനുകളും മറ്റ് കേബിളുകളും ഭൂമിക്കടിയിലൂടെ വലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മാർക്കറ്റിന്റെ സൗന്ദര്യ വീണ്ടെടുക്കാൻ ഇലക്ട്രിക് പോസ്റ്റുകളെല്ലാം ഒഴിവാക്കുമെന്നും പറഞ്ഞിരുന്നു.
മാർക്കറ്റിന്റെ പൈതൃക പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു. എന്നാൽ പ്രഖ്യാപനം മാത്രം നടന്നു.
പദ്ധതിക്ക് ഒച്ചിഴയുന്ന വേഗമാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലൂടെ 50 ലക്ഷം രൂപ ചെലവഴിച്ച് മാർക്കറ്റിൽ വികസന പ്രവർത്തനം നടത്തുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു.
ഒന്നും നടന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

