ചെങ്ങന്നൂർ ∙ ശബരിമല തീർഥാടകർക്കായി ഏർപ്പെടുത്തേണ്ട സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ നഗരസഭ പൂർത്തീകരിച്ചതായി നഗരസഭാധ്യക്ഷ ശോഭാ വർഗീസ്, ഉപാധ്യക്ഷൻ കെ.
ഷിബുരാജൻ എന്നിവർ അറിയിച്ചു.രണ്ടു മാസംമുൻപ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായി അവലോകനയോഗം ചേർന്ന് തുടർനടപടികൾ ആരംഭിച്ചിരുന്നു. തീർഥാടകർക്ക് ആവശ്യമായ ശുചിമുറി അടക്കമുള്ള സൗകര്യങ്ങളുടെ നിർമാണം പുരോഗമനത്തിലാണ്. നഗരസഭയുടെ ഇൻഫർമേഷൻ സെന്റർ, ജില്ലാ ആശുപത്രി, നഗരസഭ ആയുർവേദ ആശുപത്രി എന്നിവയുടെ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ എന്നിവയുടെ നിർമാണവും വൈകാതെ പൂർത്തീകരിക്കും.
താൽക്കാലികമായി 33 ജീവനക്കാരെ നിയമിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപായി ഇതു സംബന്ധിച്ച കൗൺസിൽ തീരുമാനങ്ങൾ എടുക്കുകയും ടെൻഡർ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കുകയും ചെയ്തതായി നഗരസഭാധ്യക്ഷ അറിയിച്ചു.
തീർഥാടകരുടെ പ്രധാന പാതയായ മാവേലിക്കര – ചെങ്ങന്നൂർ – കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് പ്രതിഷേധാർഹമാണെന്ന് ഇരുവരും ആരോപിച്ചു.നഗരസഭാ ഓഫിസിന്റെ മുൻവശത്തെ ഓടകളുടെ നവീകരണവും റോഡിന്റെ അറ്റകുറ്റപ്പണികളും നടത്തേണ്ടത് പൊതുമരാമത്ത് മെയ്ന്റനൻസ് വിഭാഗമാണ്.
റോഡിന്റെയും ഓടകളുടേയും നവീകരണവും അറ്റകുറ്റപ്പണികളും എങ്ങുമെത്തിയില്ലെന്ന് പരാതി ഉന്നയിച്ചു.കഴിഞ്ഞ വർഷത്തെ ശബരിമല തീർഥാടന കാലത്തെ ഫണ്ട് സർക്കാർ നഗരസഭയ്ക്ക് നൽകിയിട്ടില്ല. എല്ലാവർഷവും 25 ലക്ഷം രൂപ വീതം നൽകിയിരുന്ന സർക്കാർ അത് 20 ലക്ഷമാക്കി വെട്ടിക്കുറച്ചു.
നഗരസഭയ്ക്ക് തീർഥാടന കാലത്ത് 30 ലക്ഷത്തിലധികം രൂപ ചെലവ് വരുന്നതാണെന്നും ഇത് മുന്നിൽ കണ്ട് ശബരിമല തീർഥാടനത്തിന് 5 ലക്ഷം രൂപ ബജറ്റിലും പ്ലാൻ ഫണ്ടിലും ഉൾപ്പെടുത്തി ജില്ലാ പ്ലാനിങ് ബോർഡിന്റെ അംഗീകാരം വാങ്ങിയിട്ടുണ്ടന്നും ശോഭാ വർഗീസും കെ. ഷിബുരാജനും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

