‘ആലത്തൂർ ∙ കാര്യങ്ങൾ അറിയുകയും ഉചിതമായി പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഇന്നത്തെ ജനപ്രതിനിധികൾ വട്ടപ്പൂജ്യമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. പെട്ടെന്ന് ഒരു ദിവസം മന്ത്രിയായി അവർ എന്തൊക്കെയോ ചെയ്യുന്നു.
ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞാൽ നാളെ വീടിനു മുന്നിൽ അധിക്ഷേപപ്രസംഗവുമായി എത്തുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കെ.പി.കേശവമേനോൻ സ്മാരക ട്രസ്റ്റിന്റെ കെ.പി.കേശവമേനോൻ സ്മാരക പുരസ്കാരം മുൻമന്ത്രി എ.കെ.ബാലനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചെയ്തു വിജയിപ്പിച്ചവരുടെ വീട്ടിലേക്കാണ് ജനപ്രതിനിധികൾ ആദ്യം ചെല്ലേണ്ടത്.
എ.കെ.ബാലൻ അത്തരത്തിൽ ജനങ്ങളുമായി സവിശേഷബന്ധം പുലർത്തിയ ജനപ്രതിനിധിയായിരുന്നു. മറ്റു മന്ത്രിമാരിൽ നിന്നു വ്യത്യസ്തനായിരുന്നു ബാലൻ.
സാംസ്കാരികരംഗത്തെ പ്രശ്നങ്ങൾ കേൾക്കാനും അറിയേണ്ട കാര്യങ്ങൾ അറിഞ്ഞ് ഉചിതമായി പ്രവർത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു – അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കെ.പി.കേശവമേനോന്റെ ‘ബിലാത്തി വിശേഷം’ എന്ന യാത്രാവിവരണ ഗ്രന്ഥം വായിച്ചാണ് ആ ശാഖയോട് പ്രത്യേക താൽപര്യം തോന്നിയതും പിന്നീട് യാത്രാവിവരണ ഗ്രന്ഥങ്ങൾ വായിച്ച് തുടങ്ങിയതുമെന്നും അദ്ദേഹം ഓർമിച്ചു.
പുതിയ തലമുറയുടെ സാധനാ പാഠമാകേണ്ട അധ്യായമാണ് എ.കെ.ബാലനെന്ന് മുഖ്യാതിഥിയായ മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. വിട്ടുവീഴ്ചകളാണ് ജനാധിപത്യത്തിലെ സൗഹൃദം നിലനിർത്തുന്നത്.
അധികാരത്തിലെത്താനുള്ള ലഹരിയാകരുത് രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
ടി.അർച്ചനയുടെ അഷ്ടപദിയോടെ ചടങ്ങുകൾ ആരംഭിച്ചു. പി.പി.സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും ജൂറി ചെയർമാനുമായ മുണ്ടൂർ സേതുമാധവൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. എംഎൽഎ മാരായ കെ.ഡി.പ്രസേനൻ, എൻ.ഷംസുദ്ദീൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, മുൻ എംഎൽഎ എ.വി.ഗോപിനാഥ്, ബീനഗോവിന്ദ്, തരൂർ പഞ്ചായത്ത് അധ്യക്ഷ ഇ.രമണി, ട്രസ്റ്റ് ചെയർമാൻ ടി.കെ.ദാമോദരൻകുട്ടി, പി.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
എ.കെ,ബാലൻ മറുപടി പ്രസംഗം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

