അതിരപ്പിള്ളി ∙ ചാലക്കുടിപ്പുഴയുടെ തീരത്ത് കാട്ടാനയെ പ്രതിരോധിക്കാൻ സ്ഥാപിക്കുന്ന സോളർ വേലിയുടെ നിർമാണം വിവിധ വകുപ്പുകളുടെ അനുമതി വൈകുന്നതുമൂലം ഇഴയുന്നു. 1.78 കോടി രൂപ ചെലവിൽ പരിയാരം പഞ്ചായത്തിലെ വിരിപ്പാറ മുതൽ അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലെ കണ്ണൻകുഴി തോട് വരെയാണ് സോളർ വേലി സ്ഥാപിക്കുന്നത്.
18 കിലോമീറ്റർ ദൂരത്തിൽ വലിക്കുന്ന സുരക്ഷാവേലിയുടെ നിർമാണം ഇതിനകം 11 കിലോമീറ്റർ പൂർത്തിയായി.
തുമ്പൂർമുഴി മുതൽ കൊന്നക്കുഴി വരെയുള്ള പ്രദേശങ്ങളിലാണ് ഇനി സോളർ വേലി സ്ഥാപിക്കാനുള്ളത്. തുമ്പൂർമുഴിയിൽ വനംവകുപ്പ് മരം മുറിച്ച് നൽകാൻ നേരിടുന്ന താമസവും തുടർന്നുള്ള ഭാഗങ്ങളിൽ സ്വകാര്യഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനവും വൈകുന്നതാണ് സംരക്ഷണവേലി സ്ഥാപിക്കുന്നതിന് തടസ്സമായത്.
വൈദ്യുതി സ്ഥാപിച്ച മേഖലയിൽ കാട്ടാനകളുടെ ശല്യം മുൻപ് ഉണ്ടായിരുന്നതിനെക്കാൾ കുറഞ്ഞു. നിലവിൽ വൈദ്യുത വേലിയില്ലാത്ത പ്രദേശങ്ങളിലൂടെയാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്നത്.
പടക്കം പൊട്ടിക്കുമ്പോൾ വിരണ്ടോടുന്ന ആനകൾ വേലി പൊളിച്ച് പോകുന്നതും പതിവാണ്. സുരക്ഷാ വേലിയുടെ പരിപാലനം പഞ്ചായത്ത്, വനംവകുപ്പ്, പ്ലാന്റേഷൻ കോർപറേഷൻ തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

