നെയ്യാറ്റിൻകര ∙ഉപജില്ലാ കലോത്സവത്തിൽ, നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. എൽപി വിഭാഗത്തിൽ നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവന്റ് സ്കൂൾ ഓവറോൾ നേടി. യുപി വിഭാഗത്തിൽ നെയ്യാറ്റിൻകര ഗേൾസും ലൂർദുപുരം സെന്റ് ഹെലൻസും ചാംപ്യൻഷിപ് പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗത്തിൽ നെയ്യാറ്റിൻകര ഗേൾസും ഹയർ സെക്കൻഡറി വിഭാഗത്തിൽ പൂവാർ ഗവ. വൊക്കേഷനൽ എച്ച്എസ്എസും ഓവറോൾ പട്ടം കരസ്ഥമാക്കി.
അറബി കലോത്സവത്തിൽ അരുമാനൂർ എംവി എച്ച്എസ്എസും സംസ്കൃത കലോത്സവത്തിൽ വ്ലാത്താങ്കര വൃന്ദാവൻ എച്ച്എസും ചാംപ്യന്മാരായി.
കലോത്സവത്തിന്റെ സമാപന സമ്മേളനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബോസ്കോ വിൻസന്റ് അധ്യക്ഷനായി. ലിയോ തേർട്ടീന്ത് എച്ച്എസ്എസ് മാനേജർ ഫാ.
എസ്.ബി.ആന്റണി, നെയ്യാറ്റിൻകര എഇഒ എ.സുന്ദർദാസ്, ബിപിസി ആർ.എസ്.ബൈജു കുമാർ, ജനറൽ കൺവീനർ ഉഷ വർക്കി, ഹെഡ്മിസ്ട്രസ് പ്രമീള ഫോർഗോഡ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

