ചെമ്മനാട് ∙ ഷർട്ടിന്റെ ബട്ടൺ ഊരാൻ ആവശ്യപ്പെട്ടത് നിരസിച്ച പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ 5 പേർക്കെതിരെ റാഗിങ് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ചുമത്തി പൊലീസ് കേസെടുത്തു. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ കോംപൗണ്ടിനുള്ളിൽ കഴിഞ്ഞ 4ന് ആണ് സംഭവം.
മേൽപറമ്പിനടുത്തെ പ്ലസ് വൺ വിദ്യാർഥിയെയാണ് മർദിക്കുകയും റാഗിങ്ങിനിരയാക്കുകയും ചെയ്തത്. ഷർട്ടിന്റെ ബട്ടൺ ഊരാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു. അതു നിരസിച്ചപ്പോൾ തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് വിദ്യാർഥിയുടെ പരാതി.
റാഗിങ് നിരോധന നിയമപ്രകാരമുള്ള കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഒന്നാംപ്രതി തന്നെ തടഞ്ഞുനിർത്തി ഷർട്ടിന്റെ ബട്ടൺ ഊരാൻ ആവശ്യപ്പെടുകയും കൈകൊണ്ട് പിറകിലോട്ട് തള്ളുകയും ചെയ്തു. നിലത്തു വീണപ്പോൾ, ബാക്കിയുള്ളവർ ചവിട്ടുകയും മുഖത്തും നെഞ്ചത്തും അടിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമത്തിനിരയായ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ ഉൾപ്പെട്ട സീനിയർ വിദ്യാർഥികളെ രക്ഷിതാക്കളോടൊപ്പം വിട്ട് സ്കൂളിൽനിന്നു മാറിനിൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

