സംസ്ഥാന നാടകോത്സവത്തിൽ ഇന്ന് ‘നവജാത ശിശു വയസ്സ് 84’
ബത്തേരി∙ ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന പ്രഫഷനൽ നാടകോത്സവത്തിൽ ഇന്ന് അമ്പലപ്പുഴ സാരഥിയുടെ ‘നവജാത ശിശു വയസ്സ് 84’ അരങ്ങേറും. വൈകിട്ട് 6.45 നാണ് പ്രദർശനം.
കേരള അക്കാദമി ഓഫ് എൻജിനീയറിങ്, നഗരസഭ, പ്രസ്ക്ലബ് എന്നിവ സംയുക്തമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.
ക്ഷേമനിധി പെൻഷൻ:രേഖകൾ സമർപ്പിക്കണം
മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ നിന്നു വിരമിച്ച ശേഷം ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ ഗസറ്റഡ് ഓഫിസർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയും 60 വയസ്സിനു താഴെ പ്രായമുള്ള ഫാമിലി പെൻഷൻ വാങ്ങുന്നവർ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സാക്ഷ്യപത്രവും ആധാർ കോപ്പിയും ബാങ്ക് പാസ്ബുക്ക് കോപ്പിയും 15നു മുൻപ് കോഴിക്കോട്ടെ ക്ഷേമനിധി ഓഫിസിൽ സമർപ്പിക്കണം.
9446951176. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

