കടുത്തുരുത്തി ∙ കടുത്തുരുത്തി പഞ്ചായത്തിലെ അരുണാശേരി തോട്ടിലും മാഞ്ഞൂർ പഞ്ചായത്തിലെ മുള്ളംകുഴി കനാലിലും ശുചിമുറി മാലിന്യം തള്ളി. കിലോമീറ്ററുകളോളം മാലിന്യം ഒഴുകിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം പരന്നു.
കടുത്തുരുത്തി – തോട്ടുവ റോഡിൽ അരുണാശേരി ജംക്ഷനു സമീപം തോട്ടിലേക്കാണ് വാഹനത്തിൽ എത്തിച്ച് ശുചിമുറി മാലിന്യം തള്ളിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ശുചിമുറി മാലിന്യം കിലോ മീറ്ററുകളോളം തോട്ടിലൂടെ ഒഴുകി വലിയ തോട് ഭാഗത്ത് കെട്ടിനിൽക്കുകയാണ്.
പ്രദേശത്തെ നിരവധി കിണറുകളും ജല സ്രോതസ്സുകൾ മലിനമായി. തോട്ടിൽ തുണി നനയ്ക്കാനോ കുളിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
പഞ്ചായത്തംഗം ഷീജ സജി സ്ഥലം സന്ദർശിക്കുകയും ആരോഗ്യ വകുപ്പ് അധികൃതരെ വിളിച്ചു വരുത്തി പ്രതിരോധ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു.
കോട്ടയം– എറണാകുളം റോഡിൽ കോതനല്ലൂർ കളത്തൂർ കവലയ്ക്കു സമീപം മുള്ളംകുഴി എംവിഐപി കനാലിൽ ഇന്നലെ പുലർച്ചെ ശുചിമുറി മാലിന്യം തള്ളി. ഇവിടെ ടാങ്കർ ലോറികളിൽ മാലിന്യം എത്തിച്ച് കനാലിലേക്ക് തള്ളുന്നതു പതിവാണ്. കനാലിലൂടെ മാലിന്യം ഒഴുകി പരന്നു.
പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് ബ്ലീച്ചിങ് പൗഡർ ലഭ്യമാക്കി. പഞ്ചായത്തംഗം തന്നെ കനാലിലും പരിസരങ്ങളിലും ശുചീകരണം നടത്തി.
പൊലീസ് രാത്രി കാല പരിശോധന കർശനമാക്കണമെന്നും ശുചിമുറി മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

