ഉഴവൂർ ∙നീണ്ട കാത്തിരിപ്പിനു ശേഷം ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു.
കെട്ടിട നിർമാണത്തിനുള്ള ധനകാര്യ അനുമതി, സാങ്കേതിക അനുമതി എന്നിവ ലഭ്യമായി.
ഇനി ടെൻഡർ ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് അടുത്ത ഘട്ടം. സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് കെട്ടിട
വിഭാഗം നിർമാണം നടത്തും. വേഗത്തിൽ നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം.
പഞ്ചായത്ത് പരിധിയിലെ പ്രധാന സർക്കാർ ഓഫിസുകളും ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ 4 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
നിർമാണവുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് വകുപ്പ് സർവേ നടത്തിയിരുന്നു. പുതിയ സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിൽ പഞ്ചായത്ത് ഓഫിസും രണ്ടാം നിലയിൽ സർക്കാർ ഓഫിസുകളും പ്രവർത്തിക്കും. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയതിനു ശേഷമാണ് കെട്ടിട
നിർമാണത്തിനു സ്ഥലം ലഭ്യമായത്. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു 13 വാർഡുകളിലും നിരവധി സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും നിലവിലെ പഞ്ചായത്ത് കെട്ടിടത്തിന് അധികം ദൂരെയല്ലാതെ പത്താം വാർഡിൽ കരുനെച്ചി ക്ഷേത്രത്തിനു എതിർവശത്തായി 25 സെന്റ് സ്ഥലം തിരഞ്ഞെടുത്തു.
ഇലവുങ്കൽ സ്റ്റീഫൻ തോമസ് ആണ് പഞ്ചായത്തിനു 25 സെന്റ് സ്ഥലം നൽകിയത്. ഇതിൽ 15 സെന്റ് സൗജന്യമായി നൽകി.
10 സെന്റിനു സർക്കാർ വില. 10 സെന്റ് 19.45 ലക്ഷം രൂപ നൽകി പഞ്ചായത്ത് വാങ്ങുകയായിരുന്നു.
മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഒട്ടേറെത്തവണ കലക്ടർ, പൊതുമരാമത്ത് വകുപ്പ്, റവന്യു അധികാരികൾ എന്നിവരെ പങ്കെടുപ്പിച്ചു യോഗങ്ങൾ നടത്തി. പഞ്ചായത്തിന്റെ പേരിൽ വാങ്ങിയ സ്ഥലം റവന്യു വകുപ്പിന് കൈമാറി നൽകുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു.
പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ, ധനകാര്യ വകുപ്പ്, നിയമ വകുപ്പ് എന്നിങ്ങനെ വിവിധ ഓഫിസുകളുടെ അനുമതിയോടെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകി.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.തങ്കച്ചന്റെ നേതൃത്വത്തിൽ ഒട്ടേറെ തവണ തലസ്ഥാനത്തെ ഓഫിസുകൾ സന്ദർശിച്ചു. വില്ലേജ് ഓഫിസ്, പഞ്ചായത്തിന്റെ വിവിധ ഓഫിസുകൾ, ജോയിന്റ് ആർടി ഓഫിസ്, ഹോമിയോ ആശുപത്രി, വെറ്ററിനറി ഉപകേന്ദ്രം, ജല അതോറിറ്റി, കെഎസ്ഇബി ഓഫിസുകൾ തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്കു മാറ്റും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

