തിരുവനന്തപുരം ∙ തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം തലമുറകളുടെ കൂടിച്ചേരലായി മാറി. കുടുംബസമേതം എത്തിയവരായിരുന്നു ഭൂരിപക്ഷവും.
തങ്ങളുടെ ക്ലാസ് മുറികളും സ്കൂളിലെ മഹാഗണി മരം ഉൾപ്പെടെയുള്ള പ്രിയപ്പെട്ട ഇടങ്ങളും കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തിയും പരസ്പരം പരിചയം പുതുക്കിയും സംഗമം ആഘോഷമാക്കി.
മുതിർന്ന വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് സംഗമത്തിന് തുടക്കം കുറിച്ചത്.
സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക ശേഖരണ യജ്ഞത്തിലേക്കു പൂർവ വിദ്യാർഥികളും അഭ്യുദയകാംക്ഷികളും ചേർന്ന് സമാഹരിച്ച 1000ത്തിലധികം പുസ്തകങ്ങൾ സ്കൂൾ പ്രിൻസിപ്പൽ കെ.പ്രമോദിന് കൈമാറി. പൂർവ വിദ്യാർഥി ആർക്കിടെക്ട് എൻ.മഹേഷ്, പൂർവ അധ്യാപകർ, 80 വയസ്സ് കഴിഞ്ഞ പൂർവ വിദ്യാർഥികൾ, 1954 എസ്എസ്എൽസി പാസായ ഗുരുനാഥ്, ശിവസ്വാമി, മനോഹരൻ നായർ എന്നിവരെ ആദരിച്ചു.
ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് സംഗമത്തിന് എത്തിയവർ മടങ്ങിയത്.
ഡോ.എ.സമ്പത്ത് അധ്യക്ഷത വഹിച്ചു. നടൻ നന്ദു, സൂര്യകൃഷ്ണമൂർത്തി, നിർമാതാവ് കീരിടം ഉണ്ണി, സി.ബാലചന്ദ്രൻ, ഡോ.പ്രകാശ് പ്രഭാകർ, ഐ.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. മോഡൽ സ്കൂൾ വിദ്യാർഥി നിരീഷും സംഘവും നാടൻ പാട്ടുകളും മോഡൽ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

