കൊച്ചി ∙ ‘മദർ ഏലീശ്വായെക്കുറിച്ചു ഞാൻ ഇൗ ദിവസങ്ങളിൽ കൂടുതൽ പഠിച്ചു. വിശുദ്ധരുടെ സാധാരണ ചട്ടക്കൂടിൽ നിന്നു വ്യത്യസ്തമായൊരാളാണ് മദർ.
ഭാര്യ, അമ്മ, വിധവ എന്നിങ്ങനെ വിവിധ ജീവിതാന്തസുകളിലൂടെ കടന്നുവന്നയാളാണു മദർ. 19 –ാം നൂറ്റാണ്ടിന്റെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് സ്വന്തം ജീവിതം തിരഞ്ഞെടുത്ത ആൾ.
സന്യാസ ജീവിതം മലയാളികൾ സ്വപ്നം കണ്ടുതുടങ്ങുന്നതു മദറിലൂടെയാണ്’ – മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു മാർപാപ്പാ നിയോഗിച്ച, മലേഷ്യയിലെ പെനാങ് രൂപതാധ്യക്ഷൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ വാക്കുകൾ.
തൃശൂരിൽ കുടുംബ വേരുകളുള്ളയാളാണു കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് (73). പിതാവും മാതാവും മലേഷ്യയിലേക്കു കുടിയേറിയവരാണെങ്കിലും കർദിനാളിനു മലയാളം വശമില്ല.
ചില വാക്കുകൾ കേട്ടാൽ അറിയാമെന്നു മാത്രം.മലേഷ്യയിൽ കർദിനാളാകുന്ന രണ്ടാമത്തെ ബിഷപ്പാണ് അദ്ദേഹം. ആദ്യ കർദിനാൾ സോറ്റെർ ഫെർണാണ്ടസും ദക്ഷിണേന്ത്യൻ വേരുകളുള്ള ആളായിരുന്നു.
കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് 2016 മുതൽ 23 വരെ മലേഷ്യൻ ബിഷപ് കോൺഫറൻസ് പ്രസിഡന്റായിരുന്നു.
മലേഷ്യ–സിംഗപ്പൂർ അതിർത്തിയിലുള്ള ജൊഹോർ ബഹ്റുവിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അപ്പൻ അവിടെ മലയാളി റസ്റ്ററന്റ് നടത്തിയിരുന്നു.
വീട്ടിൽ അപ്പനും അമ്മയും സംസാരിച്ചിരുന്നത് മലയാളമായിരുന്നു. പക്ഷേ, മക്കൾ ഇംഗ്ലിഷ് പഠിച്ചാണു വളർന്നത്.
വീട്ടിൽ കേരളീയ ഭക്ഷണമായിരുന്നു പ്രധാനം. അതിനാൽ കൊച്ചിയിൽ ഭക്ഷണ കാര്യത്തിൽ വലിയ പ്രശ്നമില്ല.
ഇന്ത്യയിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.
കേരളത്തിൽ തന്നെ പലവട്ടം വന്നു. തൃശൂർ ജൂബിലി ആശുപത്രിയിൽ ആയുർവേദ ചികിത്സ നടത്തിയിട്ടുണ്ട്.
ആർച്ച് ബിഷപ് ആയതിനു ശേഷം തൃശൂരിൽ എത്തിയപ്പോൾ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനു വിപുലമായ സ്വീകരണം നൽകിയിരുന്നു. അമ്മയുടെ കുടുംബം ഒല്ലൂരിൽ ഉണ്ടെന്നു കണ്ടെത്തിയത് അന്നാണ്.
ബന്ധുക്കളുമായി ഇപ്പോഴും ബന്ധമുണ്ട്. എന്നാൽ പിതാവിന്റെ കുടുംബത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ചെന്നൈയിലും ബന്ധുക്കളുണ്ട്. മലേഷ്യയിൽ കത്തോലിക്കർ ന്യൂനപക്ഷമാണെങ്കിലും ആരോഗ്യ മേഖലയിൽ ഉൾപ്പെടെ വലിയ സാന്നിധ്യം ഉണ്ട്.
ചൈനീസ് കത്തോലിക്കർ, തമിഴ് കത്തോലിക്കർ, യുറേഷ്യൻ കത്തോലിക്കർ എന്നിങ്ങനെ പല വിഭാഗങ്ങളായി പള്ളികളും ആരാധനകളുമുണ്ടായിരുന്ന കത്തോലിക്കരെ മലേഷ്യൻ പൈതൃകമുള്ള കത്തോലിക്കർ എന്ന നിലയിലേക്ക് ഒന്നിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ അൽമായ പങ്കാളിത്തമുള്ള സഭയാണു മലേഷ്യൻ കത്തോലിക്കാ സഭയെന്ന് അദ്ദേഹം പറഞ്ഞു. സഭാ സമിതികളിലും മറ്റും അൽമായർക്കു പ്രാതിനിധ്യം ഉണ്ട്.
കർദിനാളിന്റെ സെക്രട്ടറിയായി കൊച്ചിയിൽ വന്നതും അൽമായരിൽ ഒരാളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

