കോട്ടയം ∙ താലൂക്കിൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ കുറഞ്ഞു. എണ്ണം കൂട്ടണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചതോടെ പുതിയ അപേക്ഷകൾ ക്ഷണിച്ച് താലൂക്ക് സപ്ലൈ ഓഫിസ്.
17 മുതൽ ഡിസംബർ 26 വരെ ബിപിഎൽ കാർഡിനുള്ള പുതിയ അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി നൽകാം. ഗ്രാമീണ മേഖലയിൽ 52 ശതമാനവും നഗര പ്രദേശങ്ങളിൽ 38 ശതമാനവും ബിപിഎൽ കാർഡ് ഉടമകൾ വേണമെന്നാണ് കേന്ദ്ര നിർദേശം.
മസ്റ്ററിങ് നടത്തിയപ്പോൾ ആയിരക്കണക്കിനു ബിപിഎൽ കാർഡ് ഉടമകൾ ഒഴിവാക്കപ്പെട്ടു.
ബിപിഎൽ കാർഡ് ഉടമകൾ കുറഞ്ഞാൽ പൊതുവിതരണ വകുപ്പിനു ലഭിക്കുന്ന ഭക്ഷ്യധാന്യ വിഹിതത്തിൽ കുറവ് വരും. ഇതോടെയാണ് ബിപിഎൽ റേഷൻ കാർഡിനുള്ള അപേക്ഷ വീണ്ടും ക്ഷണിച്ചത്. പഞ്ചായത്തിൽനിന്നു ലഭിക്കുന്ന ബിപിഎൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും അക്ഷയ കേന്ദ്രത്തിൽ നൽകി ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
മസ്റ്ററിങ് തീയതി വീണ്ടും നീട്ടി
റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാത്തവർക്കായി ഈ മാസം 25 വരെ സമയം നീട്ടി.
മുൻഗണന (പിങ്ക്), എഎവൈ (മഞ്ഞ) കാർഡ് ഉടമകൾക്കു മസ്റ്ററിങ് നടത്താൻ അവസാന അവസരമാണിത്. സമീപത്തുള്ള റേഷൻ കടകളിലോ താലൂക്ക് സപ്ലൈ ഓഫിസിലോ എത്തി മസ്റ്ററിങ് നടത്തണം. മരിച്ചവരുടെ പേരും സ്ഥലത്തില്ലാത്തവരുടെ പേരും റേഷൻ കാർഡിൽനിന്നു നീക്കണമെന്നും സ്ഥലത്തില്ലാത്തവരുടെ പേരിൽ റേഷൻ വാങ്ങിയവരിൽനിന്നു ഫൈൻ ഈടാക്കുമെന്നും പൊതുവിതരണവകുപ്പ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

