ചേർത്തല∙ ദേശീയപാത കഞ്ഞിക്കുഴിയിൽ പാലം യാഥാർഥ്യമാകുന്നു. എഎസ് കനാലിനു കുറുകെ കഞ്ഞിക്കുഴിയിൽ പാലം നിർമിക്കാൻ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം.
അഞ്ച് മീറ്റർ ഉയരത്തിൽ ഇരുകരകളിലും അടിപ്പാതകളോടു കൂടി പാലം നിർമിക്കുന്നതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. എഎസ് കനാൽ വീണ്ടെടുക്കാൻ കഞ്ഞിക്കുഴിയിൽ പാലം വേണമെന്ന ആവശ്യമുന്നയിച്ച് മനോരമ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അത് ശ്രദ്ധയിൽപെട്ട
ജനപ്രതിനിധികളും രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക മേഖയിലുള്ളവർ രംഗത്തെത്തി. പാലം നിർമാണത്തിനാവശ്യമായ 37 കോടിയോളം രൂപ ദേശീയപാത അതോറിറ്റി തന്നെ ചെലവഴിക്കും.
ദേശീയപാത നിർമിച്ചതോടെ ചേർത്തല മുതൽ ആലപ്പുഴ വരെയുള്ള എഎസ് കനാൽ രണ്ടായി മുറിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.
ദേശീയപാത വികസനത്തോടൊപ്പം കഞ്ഞിക്കുഴിയിൽ പാലം കൂടി നിർമിക്കുകയാണെങ്കിൽ ഒഴുക്ക് സുഗമമാക്കി എഎസ് കനാലിനെ വീണ്ടെടുക്കാൻ കഴിയും.മന്ത്രി പി. പ്രസാദിനൊപ്പം കനാലിന്റെ അവസാന ഘട്ടത്തിൽ പ്രവർത്തിച്ച എൻജിനീയറായ വി.വി.പവിത്രൻ നടത്തിയ ഇടപെടലുകളും പ്രയോജനമായി. എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും കഞ്ഞിക്കുഴിയിൽ പാലം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചിരുന്നു.
സംസ്ഥാന ജലസേചനവകുപ്പിന്റെയും ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും നിർണായക ഇടപെടലുകളും ഗുണം ചെയ്തതോടെ പാലം യാഥാർഥ്യമാകുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

