കൊച്ചി∙ രംഗപുരവിഹാരയിൽ തുടങ്ങി റോക്ക് സംഗീതത്തിന്റെ ചടുലതയിലേക്ക് റിഫ്റ്റ് ഇൻ സ്റ്റോണിനൊപ്പം അനായാസമായി പ്രവേശിക്കുകയായിരുന്നു ലുലുവിലെ നിറഞ്ഞ സംഗീത സദസ്സ്. മനോരമ ഹോർത്തൂസിന്റെ ഭാഗമായാണ് ഇന്നലെ ‘റിഫ്റ്റ് ഇൻ സ്റ്റോൺ’ ബാൻഡിന്റെ പ്രകടനം ലുലു മാളിൽ അരങ്ങേറിയത്.
മലയാളിയുടെ ‘ബാൻഡ് നൊസ്റ്റാൾജിയ’യെ തൊട്ടുണർത്തുന്നതായിരുന്നു മിക്ക പാട്ടുകളും. ഇലക്ട്രിഫയിങ് ഗിറ്റാർ റിഫുകളും ഇടിവെട്ട് ഡ്രമ്മിങ്ങും ഒപ്പം ഹാർമോണിക്കയുടെ കരുത്തും ഒരുമിപ്പിച്ച് സംഗീതത്തിന്റെ ഹെവി മെറ്റൽ തരംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു കൊച്ചിയുടെ സ്വന്തം ‘റിഫ്റ്റ് ഇൻ സ്റ്റോൺ’.
ലീഡ് സിംഗർ അനന്തഗോപനും ഗിറ്റാറിസ്റ്റ് സോളമൻ മിൽട്ടനും ഡ്രമ്മർ അദ്വൈത് സുരേഷും കീബോർഡിസ്റ്റ് അലനും ചേർന്നാണു രാത്രി സംഗീത സാന്ദ്രമാക്കിയത്. മനോരമ ഹോർത്തൂസിന്റെ ഭാഗമായി റേഡിയോ മാംഗോയും ട്രെൻഡ്സും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഡെസിബൽ – ബാറ്റിൽ ഓഫ് ബാൻഡ്’ മത്സരത്തിന്റെ കർട്ടൻ റൈസറും ഇതോടൊപ്പം സംഘടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

