അമ്പലപ്പുഴ ∙ കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ പുനർനിർമാണം വൈകുന്നു.
ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ടാണ് ചുറ്റുമതിൽ പൊളിച്ചുമാറ്റിയത്. സ്കൂളിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നറിഞ്ഞിട്ടും ബന്ധപ്പെട്ട
അധികൃതർ മതിൽ നിർമിക്കുന്നതിനായി നടപടി സ്വീകരിക്കുന്നെല്ലെന്നാണ് ആരോപണം. സ്കൂളിനു സമീപത്ത് ലഹരിവിൽപന നടക്കുന്നുണ്ട്.
മാത്രമല്ല സ്കൂളിലും പരിസരങ്ങളിലും വൈദ്യുതിവിളക്കുകളുമില്ല.
രണ്ടുമാസം മുൻപ് ബൈക്കിലെത്തിയ സംഘം സ്കൂൾ അങ്കണത്തിൽ ലഹരി വിൽക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്. സ്കൂൾ പ്രവൃത്തി സമയത്ത് പുറത്തു നിന്നുള്ളവർ ക്യാംപസിൽ കയറുന്നത് അധ്യയനത്തെയും ബാധിക്കുന്നു. ചുറ്റുമതിൽ നിർമിച്ച് സെക്യൂരിറ്റിയെ നിയമിച്ച് സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം എന്നാണ് സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
2021യിൽ ആരംഭിച്ച കെട്ടിട നിർമാണവും പാതി വഴിയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

