കൊല്ലം∙ ജീവനക്കാരുടെ കുറവ് മൂലം ജില്ലാ ആശുപത്രിയിലെ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തിയ 100 കണക്കിന് രോഗികൾ ഇന്നലെ രാത്രി മണിക്കൂറോളം ക്യു നിന്ന് വലഞ്ഞു. സ്ത്രീകളും വയോധികരും ഉൾപ്പെടെ വിവിധ രോഗങ്ങളാൽ അവശത അനുഭവിക്കുന്നവരാണ് വലഞ്ഞത്.
ചില രോഗികൾ സമീപത്തെ ഇരിപ്പിടങ്ങളിൽ മണിക്കൂറോളമാണ് കാത്തിരുന്നത്. കസേരകൾ കിട്ടാത്തവർ ഏറെ നേരം നിൽക്കേണ്ടി വന്നു.
ഒരു സ്റ്റാഫാണ് ബിൽ അടിക്കുന്ന കൗണ്ടറിൽ ഉണ്ടായിരുന്നത്. ഇതാണ് വലിയ ക്യൂ ഉണ്ടാകാൻ ഇടയായത്.
രോഗികൾ പരാതിപ്പെട്ടിട്ടും പകരം സംവിധാനം ഒരുക്കാനും അധികൃതർ തയാറായില്ല.
ബിൽ അടിക്കുന്ന കൗണ്ടറിൽ ഇത്തരത്തിൽ പകലും ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന പരാതി നേരത്തേയും ഉണ്ടായിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ ഇവിടെ നിയമിക്കണമെന്ന് ഒട്ടേറെ തവണ അറിയിച്ചിട്ടും അറിഞ്ഞ ഭാവം കാണിക്കാത്ത ആശുപത്രി അധികൃതരുടെ നിലപാടിൽ രോഗികൾക്ക് ഇടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

