‘നാട്ടുപദ’ങ്ങൾ തേടി…
തിരിതല്ലുക, പോച്ച, അയ്യം, തൊറപ്പ, ഇച്ചേയി, അശ, കൊച്ചാട്ടൻ എന്നിങ്ങനെ പത്തനംതിട്ടയുടെ തനിനാടൻ പദസമ്പത്തിന്റെ കലവറയിൽനിന്ന് ആവോളം വിളമ്പി മനോരമ ഹോർത്തൂസ് ‘പദ’യാത്രയ്ക്ക് ആഘോഷ വരവേൽപ്. നാടൻ പദപ്രയോഗങ്ങളും തനതു വാക്കുകളും തേടിയെത്തിയ ഹോർത്തൂസ് ‘പദ’യാത്രയെ പാട്ടും നൃത്തവും മത്സരങ്ങളുമായി ജില്ലയിലെ കലാലയങ്ങൾ ആഘോഷപൂർവം വരവേറ്റു.
‘എന്തുവായിത്, ഒക്കത്തില്ല, വരത്തില്ല, ഇല്ലിയോ’ എന്ന പത്തനംതിട്ട
ശൈലിയുള്ള വർത്തമാനപദങ്ങൾ പലരും ഓർത്തെടുത്തു. നാട്ടുവർത്തമാനത്തിലെ കൗതുകപ്രയോഗങ്ങളും ചിലർ ഓർമിപ്പിച്ചു.
മറ്റ് ജില്ലകളിലുള്ള വിദ്യാർഥികൾക്കും പത്തനംതിട്ടയുടെ ‘സ്വന്തം’ വാക്കുകൾ തിട്ടമായി. സംശയം തീർക്കാനായി വാക്കിനൊപ്പം അർഥവും എഴുതിയിരുന്നു.
ആഘോഷാന്തരീഷത്തിന് മാറ്റേകി സമ്മാനങ്ങളും വിദ്യാർഥികൾക്ക് ലഭിച്ചു.
കേരളത്തിലെ ഏറ്റവും വലിയ കലാസാഹിത്യോത്സവമായ മനോരമ ഹോർത്തൂസ് രണ്ടാം പതിപ്പിന്റെ പ്രചാരണാർഥം, നാടൻ പദപ്രയോഗങ്ങളും തനതുവാക്കുകളും വീണ്ടെടുക്കാനാണ് ഹോർത്തൂസ് ‘പദ’യാത്ര. സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. കൊച്ചി, ആലപ്പുഴ ജില്ലകൾ സമ്മാനിച്ച പദ കലവറയിലേക്ക് പത്തനംതിട്ടയുടെ തനിമ ആവോളം പകർന്നാണ് പദയാത്രയെ ജില്ല യാത്രയാക്കിയത്.
വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികളും അധ്യാപകരും എഴുതിയ പദപ്രയോഗങ്ങൾ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ പ്രദർശിപ്പിക്കും.
‘തിരിതല്ലുക’
നിക്ഷേപനഗരിയായ’ തിരുവല്ലയുടെ മാർത്തോമ്മാ കോളജിലെ വിദ്യാർഥികൾ യാത്രയെ ആവേശത്തോടെ വരവേറ്റു. പ്രിൻസിപ്പൽ ഡോ.ടികെ.മാത്യു വർക്കി ‘തിരി തല്ലുക’ എന്ന വാക്കെഴുതി ഹോർത്തൂസ് നാട്ടുഭാഷ പദാവലി മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാടിന് കൈമാറിയതോടെ ജില്ലയിലെ ഹോർത്തൂസ് ‘പദ’യാത്രാ പ്രയാണത്തിന് തുടക്കമായി.
‘തിരിതല്ലാം’ എന്നതിന്റെ അർഥം ‘സുഖപ്പെടുത്തുക’ എന്നാണെന്ന് മലയാള വിഭാഗം അധ്യാപിക ഡോ.കെസിയ മേരി ഫിലിപ് വിശദീകരിച്ചു.
മാർത്തോമ്മാ കോളജ് ട്രഷറർ തോമസ് കോശി, ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.സൂസൻ തോമസ്, എൻസിസി മേധാവി ലഫ്റ്റനന്റ് റെയ്സൺ സാം രാജു, പ്രഫ.ആൻ മേരി രാജു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പ്രഫ.ഷീബാ കെ ജേക്കബ്, പ്രഫ.എൻ. രാഹുൽ, ഡോ.ജി.കെ.ആഗ്നി, ഡോ.
ടീന ടി.എലിസബത്ത്, വിദ്യാർഥികളായ എൻ.മെഹ്ർജ, വി.ഫർത്താൻ ഗൗരി എസ്. ലക്ഷ്മി തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
‘പോച്ച’
പദങ്ങളുടെ യാത്രയെ തനതുവാക്കുകളാൽ വരവേറ്റ് പത്തനംതിട്ട
കാതോലിക്കേറ്റ് കോളജിലെ വിദ്യാർഥിക്കൂട്ടം. വാക്കുകളുടെ ഒഴുക്കിന് തുടക്കമിട്ടത് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസാണ്. പുല്ല് എന്ന് അർഥം വരുന്ന ‘പോച്ച’ എഴുതിയ നാട്ടുഭാഷ പദാവലി മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാടിന് കൈമാറി.
തുടർന്ന് വിദ്യാർഥികളും അധ്യാപകരും വാക്കുകൾ കുറിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ.സ്മിത സാറാ പടിയറ, ഫാ.ഡോ.തോംസൺ റോബി, മലയാളം വിഭാഗം മേധാവി ഡോ.പി.ജെ.ബിൻസി, ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.ജ്യോതി സൂസൻ ഏബ്രഹാം, ഡോ.വിപിൻ കെ.വർഗീസ്, ഡോ.അഞ്ജു ജോൺ, ഡോ.വിദ്യ മെർലിൻ വർഗീസ്, അലിഡ ഷാബു, കോളജ് യൂണിയൻ ചെയർപഴ്സൻ ആശ്മി മോഹൻ, ക്രിസ്റ്റോ മാത്യു എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

