വളാഞ്ചേരി ∙ ഉപരിതലം വിള്ളലിനെ തുടർന്ന് അപകടാവസ്ഥയിലായ തിരുവേഗപ്പുറ പാലത്തിൽ തിരുവനന്തപുരത്തു നിന്നെത്തിയ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉന്നതസംഘം പരിശോധന നടത്തി. പാലത്തിൽ വിള്ളൽ കണ്ടെത്തിയ ഭാഗം സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ച് ബലപ്പെടുത്തുന്ന ജോലികൾ ഉടൻ തുടങ്ങും.
ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനവും തുടങ്ങും. മുഴുവനായുള്ള അറ്റകുറ്റപ്പണികളും ആലോചിക്കും.
പാലത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് പൊതുമരാമത്ത് പാലം വിഭാഗം വകുപ്പ് ചീഫ് എൻജിനീയർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം പരിശോധനയ്ക്ക് എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു തിരുവേഗപ്പുറ പാലത്തിന്റെ കിഴക്കുഭാഗത്തുള്ള സ്പാനുകൾക്കു സമീപം ഉപരിതലത്തിൽ വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ജനപ്രതിനിധികളും ഇടപെട്ട് പാലത്തിലൂടെ വാഹന ഗതാഗതം നിയന്ത്രിച്ചു.
പിന്നീട് ഭാരം കൂടിയ ബസുകൾ, ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതവും പാലത്തിലൂടെ നിരോധിച്ചു. സാങ്കേതിക പരിശോധനകൾ വേഗത്തിലാക്കുന്നതിനു പാലം വിഭാഗം ചീഫ് എൻജിനീയറുമായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും ബന്ധപ്പെട്ടിരുന്നു.
അസി.
എക്സിക്യൂട്ടീവ് എൻജിനീയർ സോണി, അസി.എൻജിനീയർ ശങ്കർ, പിഡബ്ല്യുഡി പാലം വിഭാഗം അസി.എൻജിനീയർ വിനോദ്കുമാർ, എഇ കെ.ധീരജ്കുമാർ, ഓവർസീയർ മുസാഫിർ എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി.ഷഹ്നാസ് (ഇരിമ്പിളിയം), കെ.എ.അസീസ് (തിരുവേഗപ്പുറ), കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ.നൂർ, മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ പ്രതിനിധി എം.സതീശൻ, ജനപ്രതിനിധികളായ കെ.ഫസീല, ടി.പി.മെറീഷ്, എം.അബ്ബാസ്, കെ.ടി.എ.മജീദ് എന്നിവരും പരിശോധക സംഘത്തോടൊപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

