മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയുടെ അഭിമാനമായ നിർമല കോളജ് സ്ഥിതി ചെയ്യുന്നത് ആവോലിയിലാണ്. കാർഷിക ഗ്രാമത്തിന്റെ നന്മകൾ സൂക്ഷിക്കുന്ന ആവോലി പഞ്ചായത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നത് തിരഞ്ഞെടുപ്പു കാലത്തു മാത്രമാണ്.
തണ്ണീർത്തടങ്ങളും കൃഷിയിടങ്ങളും നികത്തുന്നതിന് എതിരെയാണ് പ്രധാനമായും രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള പ്രചാരണം ഉണ്ടാകുന്നത്.
കഴിഞ്ഞ 5 വർഷവും യുഡിഎഫ് നേതൃത്വത്തിലായിരുന്നു ഭരണം. കാര്യമായ രാഷ്ട്രീയ പൊട്ടിത്തെറികളൊന്നും ഉണ്ടായില്ല.
അഴിമതി ആരോപണങ്ങളാണ് പ്രധാനമായും ഭരണസമിതിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ വികസന പദ്ധതികൾ മറ്റൊരു കാലത്തും ഇല്ലാത്ത വിധത്തിൽ നടപ്പാക്കി എന്നാണ് ഭരണപക്ഷത്തിന്റെ അവകാശവാദം.
ആകെയുള്ള 14 സീറ്റിൽ യുഡിഎഫ് –8, എൽഡിഎഫ് –6.
ഷെൽമി ജോൺ (പഞ്ചായത്ത് പ്രസിഡന്റ് )
∙അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികക്ഷേമ പദ്ധതികളും നടപ്പാക്കി. ∙ മാലിന്യ നിർമാർജന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കി∙ എംസിഎഫ് സ്ഥാപിച്ചു ∙ ലൈഫ് പാർപ്പിട
പദ്ധതിക്കായി 2 കോടി രൂപ അനുവദിച്ചു ∙ കഫറ്റേരിയ കൂടി ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ടേക് എ ബ്രേക്ക് പദ്ധതി നടപ്പാക്കി ∙ ശുദ്ധജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ ശുദ്ധജല വിതരണ പദ്ധതികൾ ആരംഭിച്ചു
∙ മാലിന്യം നിറഞ്ഞു കിടന്നിരുന്ന ആനിക്കാട് ചിറ ശുചീകരിച്ച് നവീകരിച്ചു വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ഓപ്പൺ ജിമ്മും ആരംഭിച്ചു ∙ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായകരമാകുന്ന ഒട്ടേറെ പദ്ധതികൾ നടപ്പാക്കി ∙ ഹൈവേ തീരത്ത് ആനിക്കാട് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചു ∙ തോടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കി∙ വനിത ക്ഷേമ കേന്ദ്രം ആരംഭിച്ചു ∙ സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ചു.
അങ്കണവാടികൾ നിർമിച്ചു ∙ ആനിക്കാട് ചിറയ്ക്കു സമീപം പിങ്ക് കഫേ ആരംഭിച്ചു ∙ മാലിന്യ സംഭരണത്തിന് ഇ– ഓട്ടോ സജ്ജമാക്കി∙ ആനിക്കാട് മിനി സ്റ്റേഡിയം ഒരുക്കി.
ഷാജു വടക്കൻ (പ്രതിപക്ഷകക്ഷി നേതാവ്)
∙ ഭൂരിഭാഗം വഴിവിളക്കുകളും തെളിയുന്നില്ല ∙ പഞ്ചായത്ത് റോഡുകൾ സഞ്ചാര യോഗ്യമല്ല ∙ വിവിധ പദ്ധതികളുടെ പേരിൽ പണപ്പിരിവു നടത്തുകയും ഇതിന്റെ കണക്കുകൾ അവതരിപ്പിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ ക്രമക്കേടിനു കൂട്ടു നിന്നു ∙ ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയില്ല ∙ ആനിക്കാട് ചിറയിൽ ടൂറിസം സാധ്യത മുന്നിൽ കണ്ടുള്ള ഒരു പ്രവർത്തനവും നടത്തിയില്ല ∙ആനിക്കാട് സ്വപ്നഭൂമിയിൽ പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ഒരു കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാതെ കമ്യൂണിറ്റി ഹാളിൽ മാത്രം ആയി ഒതുക്കി ∙
അനാവശ്യമായി ഫർണിച്ചർ വാങ്ങി കൂട്ടുന്നതിൽ അഴിമതി ∙ ഹരിത കർമ സേനാ പ്രവർത്തനം കാര്യക്ഷമം അല്ലാത്തതിനാൽ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ കുമിഞ്ഞു കൂടി ∙ തൊഴിലുറപ്പ് ആക്ഷൻ പ്ലാൻ തയാറാക്കുന്നതിൽ പരാജയം ∙ കാർഷിക മേഖലയിൽ ഇടത്തരം കർഷകർക്ക് പ്രയോജനം ഉള്ള പദ്ധതികൾ നടപ്പാക്കിയില്ല ∙ കുടിവെള്ള പദ്ധതി എന്നപേരിൽ വലിയ തുക ചെലവാക്കിയതിൽ അഴിമതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

