കൽപറ്റ ∙ വനിതാ സാഹിതി ജില്ലാ കൺവൻഷൻ ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.സാജിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു ചെന്നലോട് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ, അജി ബഷീർ, വനിതാ സാഹിതി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.
വിശാലാക്ഷി, എസ്.എച്ച്.ഹരിപ്രിയ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാർ, വനിതാ സാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രേമലത കുന്നമ്പറ്റ, ഡോ.ആതിര കുഞ്ഞുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.പി.അനിത(പ്രസി), ഡോ.ആതിര കുഞ്ഞുണ്ണി(സെക്ര), പി.എം.സുനിത, സൈനബ ഹസൻ, കൊച്ചുറാണി ജോസഫ്(വൈസ് പ്രസി), പ്രേമലത കുന്നമ്പറ്റ, റൂബി ഫൈസൽ, ഇന്ദിര പൊഴുതന(ജോ.സെക്ര), വത്സ ബെന്നി(ട്രഷ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

