പൊള്ളാച്ചി∙ എസ്എസ് കോവിൽ വീഥിയിൽ അഴുക്കുചാലിനു കുറുകെ നിർമിക്കുന്ന പാലത്തിന്റെ പണി പാതിവഴിയിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. രണ്ടു മാസമായി നിർമാണം പൂർത്തിയാകാതെ വൈകുന്നതിനാൽ ഇതുവഴിയുള്ള യാത്രക്കാർ രാജാമിൽ റോഡ് വഴി ചുറ്റിപ്പോകേണ്ട
അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പാലം ഇടിഞ്ഞ് പൊളിഞ്ഞ് ശോച്യാവസ്ഥയിലായതിനെ തുടർന്ന് ഇതുവഴി വാഹനയാത്ര അപകട
ഭീഷണിയായിരുന്നു.
തുടർന്നാണ് പുതുക്കിപ്പണിയാൻ നഗരസഭ തീരുമാനിച്ചത്. പഴയപാലം പൊളിച്ചുമാറ്റി കുഴിയെടുത്തു എന്നല്ലാതെ കാര്യമായ പണി നടന്നിട്ടില്ല.. നഗരത്തിൽ താമസിക്കുന്നവരും മറ്റും ഇതു വഴിയാണ് മാർക്കറ്റുകളിലും കടകളിലും ചെല്ലുന്നത്. വലിയ കുഴി ഉള്ളതിനാൽ കുട്ടികൾ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

