കണ്ണൂർ ∙ അഴീക്കൽ ഹാർബറിൽ തീപിടിച്ച് ബോട്ട് കത്തിനശിച്ചു. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടിനാണ് തീ പിടിച്ചത്.
കടലിൽ വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് തീ പിടിച്ചത്.
നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയതോടെയാണ് തീയണയ്ക്കാനായത്.
ബോട്ട് ഏറെക്കുറെ കത്തിനശിച്ചു. എന്നാൽ ആർക്കും പരുക്കേറ്റില്ല എന്നാണ് ലഭിക്കുന്ന വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

