കരിവെള്ളൂർ ∙ അതിദരിദ്രരില്ലെന്ന സർക്കാർ പ്രഖ്യാപനം വന്നപ്പോൾ കരിവെള്ളൂർ ആണൂർ കിഴക്കുപീടികയോടു ചേർന്നുള്ള വാടകവീട്ടിൽ കഴിയുന്ന പി.പി.പ്രസന്നയും മക്കളും ഞെട്ടി. സ്വന്തമായി ഭൂമിയില്ലാത്ത, വാടക പോലും നൽകാനാകാത്ത പ്രസന്ന അധികൃതരോട് അപേക്ഷിക്കുകയാണ്: ‘എന്നെയും മക്കളെയും ഏതെങ്കിലും പട്ടികയിൽപെടുത്തി ഒരു വീടുതരൂ..’ കടയുടെ പിന്നിൽ കെട്ടിയ വാടകവീട്ടിലാണ് 12 വർഷമായി പ്രസന്നയും മക്കളായ അഭിജിത്തും വിനീഷയും കഴിയുന്നത്.
കുണിയനിലുള്ള വീട് പണയപ്പെടുത്തിയാണു പ്രസന്നയുടെ അച്ഛൻ പി.പി.ഗോവിന്ദൻ പെൺമക്കളുടെ വിവാഹം നടത്തിയത്.
സാമ്പത്തികബാധ്യതയെത്തുടർന്ന് ആ വീട് നഷ്ടമായി. 2013ൽ ഗോവിന്ദൻ മരിച്ചു.
ഭർത്താവ് അകന്നതോടെ പ്രസന്നയും മക്കളും തനിച്ചായി. 5 വർഷമായി ഈ വാടകവീട്ടിലാണു താമസം. ഇവിടെ നൽകാനുള്ള 2000 രൂപ വാടക നൽകുന്നത് മുൻപു താമസിച്ച സ്ഥലത്തെ അയൽക്കാരിയായ അധ്യാപികയാണ്.
വീടുകളിൽ ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പ്രസന്ന കുടുംബം പുലർത്തുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല.
മിച്ചഭൂമിക്കായി കരിവെള്ളൂർ വില്ലേജിൽ അപേക്ഷ നൽകിയെങ്കിലും നടപടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

