അധ്യാപക ഒഴിവ്:
പരവൂർ∙ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് തസ്തികയിലും എച്ച്എസ്ടി നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് തസ്തികകളിലും താൽകാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 10നു രാവിലെ 10നു സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് എച്ച്എം, പ്രിൻസിപ്പൽ എന്നിവർ അറിയിച്ചു.കിഴക്കേ മാറനാട് ∙ ഗവ.എൽപിജിഎസിൽ എൽപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ നാളെ രാവിലെ 11 ന് നടക്കും.
കുളക്കട ∙ ജിവിഎച്ച്എസ്എസിൽ നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ 11ന് രാവിലെ 10ന് നടക്കും.
കടയ്്ക്കൽ∙ ഗവ.ടൗൺ എൽപിഎസിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11ന്.
അഭിമുഖം നാളെ
ശൂരനാട് ∙ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, സാമൂഹികശാസ്ത്രം ടീച്ചർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 10നു സ്കൂളിൽ നടക്കും.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം നടത്തും
കൊല്ലം∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ താൽക്കാലികമായി ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരിൽ നിന്നും അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കു നിയമനം നടത്തും. യോഗ്യത: അക്കൗണ്ടൻസിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ അക്കൗണ്ടൻസി വിഷയമായി പഠിച്ച മറ്റു ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 – 40 വയസ്സ്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.
പ്രതിമാസ ശമ്പള: 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം.
ഫോൺ: 0474 2746789.
കൗൺസലറുടെ ഒഴിവ്
കൊല്ലം∙ കൊല്ലം റൂറൽ ജില്ലാ പൊലീസ് ഓഫിസിന് കീഴിലുള്ള വനിതാ സെല്ലിലെ ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് കൗൺസലിങ് സെന്ററിലെ കൗൺസലറുടെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷം പ്രവൃത്തി പരിചയവും.
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മേൽവിലാസം, ഫോൺ നമ്പർ സഹിതമുളള അപേക്ഷ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫിസ്, കൊല്ലം റൂറൽ, കൊട്ടാരക്കര, പിൻ – 691506 വിലാസത്തിൽ 13നകം ലഭ്യമാക്കണം. അപേക്ഷയുടെ കവറിനു പുറത്തു കൗൺസലറെ നിയമിക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
ഫോൺ: 0474 2450858.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സ് :അപേക്ഷിക്കാം
കൊല്ലം∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കൊല്ലം,കിളികൊല്ലൂർ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടി സോറി ടീച്ചർ ട്രെയ്നിങ് (പ്ലസ്ടു), പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ്(എസ്എസ്എൽസി) എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിൽ സാധ്യതയുള്ള ഈ കോഴ്സിലേക്ക് ഒാരോ ബാച്ചിലും 30 വീതം വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഉടൻ കൊല്ലം ടൗൺ ലിമിറ്റിൽ സ്ഥിതി ചെയ്യുന്ന കിളികൊല്ലൂർ കെൽട്രോൺ നോളജ് സെന്റർ സന്ദർശിക്കുകയോ, ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക. 9072592416.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി റജിസ്ട്രാർ തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ തസ്തിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഔദ്യോഗിക വെബ്സൈറ്റ് മുഖേന (www.sgou.ac.in) 22നു മുൻപ് അപേക്ഷിക്കാം. പ്രായപരിധി, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച വിശദമായ നോട്ടിഫിക്കേഷൻ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ( www.sgou.ac.in) ലഭ്യമാണ്.
അപേക്ഷാ ഫീസായി ജനറൽ വിഭാഗത്തിന് 5000 രൂപ, എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1000 രൂപ. റജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടയ്ക്കണം.
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി, മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം 27നു മുൻപായി റജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി., കുരീപ്പുഴ,കൊല്ലം – 691601 എന്ന വിലാസത്തിൽ ലഭിക്കണം. സംശയങ്ങൾ [email protected] എന്ന email അയയ്ക്കേണ്ടതാണ്.
ഭിന്നശേഷിക്കാർക്കും മറ്റുള്ളവർക്കും ആർച്ചറി പരിശീലനം: സ്കൂളുകൾക്ക് അപേക്ഷിക്കാം
കൊല്ലം∙ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി അക്കാദമിയും ചേർന്നു ജില്ലയിലെ സ്കൂളുകളിൽ കോ കരിക്കുലർ ആക്ടിവിറ്റിയിൽ ആർച്ചറി പരിശീലനം തുടങ്ങുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്കു വേണ്ടി നടക്കുന്ന പാരാ ആർച്ചറി ചാംപ്യൻഷിപ്പിലും അല്ലാത്തവർക്കായുള്ള സ്കൂൾ ഗെയിംസ്, കേരളോത്സവം, മറ്റ് ആർച്ചറി മത്സരങ്ങൾ എന്നിവയിലും പങ്കെടുക്കുന്നതിനായി മികച്ച കായികതാരങ്ങളെ വാർത്തെടുക്കുകയാണു ലക്ഷ്യം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിലെ 10 സ്കൂളുകൾക്കു സൗജന്യമായി 3 ലക്ഷം രൂപയോളം വില വരുന്ന ആർച്ചറി ഉപകരണങ്ങൾ പരിശീലനത്തിനായി നൽകുന്നു.
എം.എം കിഷോറിന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. ആർച്ചറി പരിശീലനം ആരംഭിക്കുന്നതിനായി കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്കൂളുകൾ 8ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ അസോസിയേഷന്റെ ഇമെയിലിൽ അയയ്ക്കേണ്ടതാണ്.
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ സംസ്ഥാന പ്രസിഡന്റിനെയോ വിളിക്കുകയോ വേണം. 9809921065.
വനിതാരത്ന പുരസ്കാരം: നോമിനേഷൻ ക്ഷണിച്ചു
കൊല്ലം∙ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി നൽകുന്ന വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു.
സാമൂഹിക സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളാണ് അവാർഡിനായി പരിഗണിക്കുന്നത്. നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കഴിഞ്ഞ അഞ്ച് വർഷമെങ്കിലും ഈ മേഖലയിൽ പ്രവർത്തിച്ചിരിക്കണം. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ മുഖേന നോമിനേഷനും വിവരങ്ങളും (മേഖല വിശദീകരിക്കുന്ന രേഖകൾ, പുസ്തകങ്ങൾ, സിഡികൾ, ചിത്രങ്ങൾ, പത്രക്കുറിപ്പുകൾ) ഡിസംബർ 15 നകം ജില്ലാ വനിത ശിശു വികസന ഓഫിസർക്കു സമർപ്പിക്കണം.
ഫോൺ: 0474 2992809.
ഇന്റർ ഡിസ്ട്രിക്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ് നാളെമുതൽ
കൊല്ലം∙ സംസ്ഥാന ബാഡ്മിന്റൻ അസോസിയേഷൻ നടത്തുന്ന ഇന്റർ ഡിസ്ട്രിക്ട് ബാഡ്മിന്റൻ (ഷട്ടിൽ) ചാംപ്യൻഷിപ് നാളെമുതൽ 13 വരെ പുത്തൻകുളം ഇസിയാൻ സ്പോർട്സ് സിറ്റിയിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണു മത്സരം.
420 കായിക താരങ്ങൾ പങ്കെടുക്കും. പുത്തൻകുളത്തു പുതുതായി തുടങ്ങിയ ഇസിയാൻ സ്പോർട്സ് സിറ്റിയിൽ 5 കോർട്ടുകൾ ഉള്ള ഇൻഡോർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ.
ഓരോ വിഭാഗങ്ങളിലും 10 പേർ വീതം ജില്ലകളിൽ 30 കളിക്കാർ വീതമുണ്ടാകും. ദിവസവും 8നു മത്സരം തുടങ്ങും.
13ന് ഉച്ചയ്ക്കു ശേഷം ഫൈനൽ. ജില്ലയിൽ ആദ്യമായാണു മൂന്നു വിഭാഗങ്ങളിലും ഒരുമിച്ചു ചാംപ്യൻഷിപ് നടത്തുന്നതെന്നു സംഘാടക സമിതി ചെയർമാൻ എം.കെ.ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് എം.കെ.ഷാജഹാൻ, സെക്രട്ടറി ധീരജ് രവി, സംസ്ഥാന അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.രാജീവ് എന്നിവർ പറഞ്ഞു.
നാളെയും മറ്റന്നാളും സബ് ജൂനിയർ വിഭാഗത്തിലും 10നും 11നും ജൂനിയർ വിഭാഗത്തിലുമാണു മത്സരം. 12നും 13നും സീനിയർ വിഭാഗം ചാംപ്യൻഷിപ്.
ഏഷ്യൻ യൂത്ത് ഗെയിംസിൽ പങ്കെടുത്ത താരങ്ങൾ ഉൾപ്പെടെ ചാംപ്യൻഷിപ്പിൽ പങ്കെടുക്കും. സംസ്ഥാന ടീം അംഗങ്ങളെയും തിരഞ്ഞെടുക്കും.
നാളെ 9ന് ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സ്റ്റാർട്ടപ് പിച്ചിങ് മത്സരം
കൊല്ലം∙ യുവജനങ്ങൾക്ക് ഇടയിൽ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്റ്റാർട്ടപ് പിച്ചിങ് മത്സരം സംഘടിപ്പിക്കും. പിച്ച് കേരള മത്സരത്തിൽ 15 മുതൽ 45 വരെ പ്രായമുള്ളവർക്കു പങ്കെടുക്കാം. എയറോസ്പേസ്, പ്രതിരോധം, അഗ്രികൾചർ ആൻഡ് ലൈഫ് സയൻസസ്, സാമ്പത്തിക സേവനം, കാലാവസ്ഥ, നിർമാണം, വിദ്യാഭ്യാസം, ഫുഡ് പ്രോസസിങ്, ആരോഗ്യസംരക്ഷണം, ഐടി/ഐടിഇഎസ്, മൊബിലിറ്റി, ഊർജം തുടങ്ങിയ മേഖലകളിലെ പുതു സംരംഭക ആശയങ്ങൾ നിശ്ചിത പിച്ച് ഡക്ക് രൂപത്തിൽ 30 നകം [email protected] ലേക്ക് അയയ്ക്കണം.
തിരഞ്ഞെടുക്കുന്നവർക്കു തിരുവനന്തപുരത്തു നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്കായി മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും വിദഗ്ധരിൽ നിന്നുള്ള മെന്റർഷിപ്, ഇൻകുബേഷൻ പിന്തുണ, ഫണ്ടിങ് സഹായങ്ങൾ എന്നിവയും ലഭിക്കും. ഫോൺ: 8606008765.
കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് സിറ്റിങ്
കൊല്ലം ∙ കേരള കർഷകത്തൊഴിലാളി ക്ഷേമ നിധി ബോർഡ് കൊല്ലം ഒാഫിസിന്റെ നേതൃത്വത്തിൽ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും കുടിശിക നിവാരണത്തിനുമായി ഇന്നു രാവിലെ 10 മുതൽ 3 വരെ പത്തനാപുരം പഞ്ചായത്ത് ഒാഫിസിൽ സിറ്റിങ് നടത്തും.
9746822396, 7025491386.
പശു വളർത്തൽ പരിശീലനം
കൊല്ലം∙ കൊട്ടാരക്കര കില സിഎസ്ഇഡിയിൽ (ഇടിസി) 20 മുതൽ 22 വരെ പശു വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. കുടുംബശ്രീ യൂണിറ്റുകൾക്കും സ്വയം സഹായ സംഘാംഗങ്ങൾക്കും കർഷകർക്കും പങ്കെടുക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവർക്കാണ് പരിശീലനം. ഭക്ഷണം, താമസം ഉൾപ്പെടെ സൗജന്യം.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. പേര്, വിലാസം എന്നിവ 8921819967 നമ്പറിലേക്ക് വാട്സാപ് ചെയ്യണം.
ഫോൺ: 0474 2454621, 9746914328.
ചിത്രരചനാ പരിശീലനം
കുളത്തൂപ്പുഴ∙ ഒാന്തുപച്ച പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുട്ടികൾക്കായി ഞായറാഴ്ചകളിൽ നടത്തുന്ന സൗജന്യ ചിത്രരചനാ പരിശീലനത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം: 9446283383.
മെഡിക്കൽ ക്യാംപ്
പരവൂർ∙ സീനിയർ സിറ്റിസൺസ് അസോസിയേഷന്റ് ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും മരുന്നു വിതരണവും നാളെ വൈകിട്ട് 4 മുതൽ കോട്ടപ്പുറം എൽപി സ്കൂളിൽ നടക്കും.
പത്തനാപുരം–ഏനാത്ത് റോഡിൽ ഗതാഗത നിയന്ത്രണം
പത്തനാപുരം∙ ഏനാത്ത് റോഡിൽ കലുങ്കിന്റെ അപ്രോച്ച് റോഡ് നവീകരിക്കുന്നതിനാൽ പത്തനാപുരം–ഏനാത്ത് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനാപുരത്തു നിന്ന് ഏനാത്തിന് പോകുന്ന വാഹനങ്ങൾ പട്ടാഴി വഴി പോകണം.
പത്തനാപുരത്തേക്ക് വരുന്നവ കടുവാത്തോട് നിന്നു തിരിഞ്ഞ് പട്ടാഴി വഴിയോ ചെളിക്കുഴി മണയറ വഴിയോ പോകണമെന്നും കെആർഎഫ്ബി –പിഎംയു എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
കരുനാഗപ്പള്ളി ∙ വള്ളിക്കാവ്–ആലുംകടവ് റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു. അമ്പനാട്ട് ജംക്ഷനിൽ നിന്ന് വള്ളിക്കാവിലേക്ക് പോകുന്ന വാഹനങ്ങൾ പുളിക്കാമടത്ത് ജംക്ഷനിൽ നിന്നു വടക്കോട്ടു തിരിഞ്ഞ് വളവ് ജംക്ഷൻ വഴി പോകണം.
തിരിച്ചും ഇതേ വഴി തന്നെ ഉപയോഗിക്കണമെന്നും ഓച്ചിറ നിരത്തു വിഭാഗം അസി.എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പരവൂർ∙ പണിക്കർമുക്ക് പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കടപ്പാക്കട∙ആരാധന മഠം, കലാ ഗോൾഡ്, കടപ്പാക്കട
സുപ്രീം, പ്രതിഭ ജംക്ഷൻ, പട്ടത്തുവിള ട്രാൻസ്ഫോമർ, സ്കൈലൈൻ, തൊഴിലാളി ജംക്ഷൻ, പുന്നത്താനം, കടപ്പാക്കട മാക്സ്, മഠത്തിൽ കട, മുനിസിപ്പൽ കോളനി, ടൗൺ ലിമിറ്റ്, ഐസക് സ്ക്വയർ, ദിയാ മോട്ടോഴ്സ്, യമഹ, കുന്നിൽ, ചോതി കാഷ്യു, ഡിഐസി, എൻസിസി, കെഎംകെ സുപ്രീം, 9 മുതൽ 5 വരെ.
പള്ളിമുക്ക്∙ അക്കരവിള, ഐസിസി, മാടൻനട, തമ്പുരാൻമുക്ക്, കാഞ്ഞങ്ങാട്,വേണാട് 9 മുതൽ 6 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

