ശുദ്ധജല വിതരണം മുടങ്ങും
തളിപ്പറമ്പ് ∙ ഇന്ന് പട്ടുവം പഞ്ചായത്ത്, തളിപ്പറമ്പ് നഗരസഭ എന്നിവിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
അധ്യാപക ഒഴിവ്
കണ്ണൂർ ∙ പയ്യാമ്പലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം, എച്ച്എസ്ടി മലയാളം വിഷയങ്ങളിൽ അധ്യാപക നിയമനത്തിന് ഇന്നു രാവിലെ യഥാക്രമം 10.30നും 12 മണിക്കും അഭിമുഖം നടത്തും.
9446018567. കണ്ണൂർ ഗവ.
ടൗൺ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സീനിയർ സുവോളജി അധ്യാപകനെ നിയമിക്കുന്നു. 11ന് രാവിലെ 11ന് ഓഫിസിൽ അഭിമുഖം.
വൈദ്യുതി മുടങ്ങും
ചൊവ്വ ∙ വാണി വിലാസം, എടച്ചൊവ്വ 8.00– 2.00, അതിരകം, അതിരകം ഹോമിയോ, അതിരകം യുപി സ്കൂൾ 9.00– 6.00.
തുലാമാസ ശനീശ്വര ദർശനം
കണ്ണാടിപ്പറമ്പ് ∙ ധർമശാസ്താ ക്ഷേത്രത്തിൽ തുലാമാസ ശനീശ്വര ദർശനത്തിന്റെ ഭാഗമായുള്ള നാലാംശനി തൊഴൽ 8ന് രാവിലെ 5.30 മുതൽ നടക്കും.
രാവിലെ 8 മുതൽ വിവിധ മാതൃ സമിതികളുടെ ശനി ജപം, 12 മുതൽ പ്രസാദ ഊട്ട് എന്നിവ നടക്കും. ഏകാദശരുദ്ര ജപം, രുദ്രാഭിഷേകം, വിശേഷാൽ മൃത്യുഞ്ജയഹോമം എന്നിവ 9ന് രാവിലെ 7 മുതൽ നടക്കും.
തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.
മടപ്പുര ഉത്സവം
മുണ്ടലൂർ ∙ കോട്ടം കൊല്ലനാണ്ടി മടപ്പുര ഉത്സവം 10 മുതൽ 12 വരെ നടക്കും. 10ന് 7നു വിവിധ കലാപരിപാടികളും തുടർന്ന് വിൽകലാമേളയും ഉണ്ടാകും.
നാഗപ്രതിഷ്ഠ
തിലാന്നൂർ ∙ പുത്തൻപുര മന്ദപ്പൻ ക്ഷേത്രം നാഗപ്രതിഷ്ഠ ഇന്ന് 8 മണിക്ക് പന്നിയോട്ട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
12നു പ്രസാദ സദ്യ, 5നു സർപ്പബലി എന്നിവ ഉണ്ടാകും.
പുത്തരി വെളളാട്ടം
ആറ്റടപ്പ ∙ മണിയാമ്പേത്ത് മടപ്പുരയിൽ ഈ വർഷത്തെ പുത്തരി വെള്ളാട്ടം നാളെ നടക്കും. മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി പൂജ എന്നിവ ഉണ്ടാകും.
ചാല ∙ കണ്ണോത്ത് മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരിവെള്ളാട്ടം ഇന്നു വൈകിട്ട് 4ന് നടക്കും.
ഐഎഫ്സിയിൽ ജോലി ഒഴിവ്
കുറ്റ്യാട്ടൂർ, മയ്യിൽ, മാങ്ങാട്ടിടം, പരിയാരം, പായം, കതിരൂർ, കണിച്ചാർ, ആറളം, കൊട്ടിയൂർ, പയ്യാവൂർ സിഡിഎസുകളിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിൽ ആങ്കർ, സീനിയർ സിആർപി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു, വിഎച്ച്എസ്സി അഗ്രികൾച്ചർ/ അലൈഡ് സയൻസ് യോഗ്യതയുള്ളവർക്ക് ഐഎഫ്സി ആങ്കർ തസ്തികയിലേക്ക് അപേക്ഷിക്കാം.
കൃഷിസഖി/ പശുസഖി/ അഗ്രി സിആർപി എന്ന നിലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് സീനിയർ സിആർപി തസ്തികയിലേക്ക് അപേക്ഷിക്കാം. 15ന് മുൻപ് അപേക്ഷിക്കണം.
0497 2702080
ആയുർവേദ കോഴ്സുകൾ
പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ ബിഎസ്സി നഴ്സിങ് (ആയുർവേദം), ബിഫാം (ആയുർവേദം) കോഴ്സുകളുടെ ഒന്നാംഘട്ട അലോട്മെന്റ് വെബ്സൈറ്റിൽ (www.lbscentre.kerala.gov.in) പ്രസിദ്ധീകരിച്ചു.
10നും 15നും ഇടയിൽ പ്രവേശനം നേടണം. 0471 2560361.
ഇന്റീരിയർ ഡിസൈനിങ് കോഴ്സ്
തോട്ടട
ഗവ. ഐടിഐയിൽ ഐഎംസിയുടെ ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
15 വരെ അപേക്ഷിക്കാം. 94473 11257.
പിഎസ്സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഫസ്റ്റ് എൻസിഎ-എൽസി/എഐ) (കാറ്റഗറി നമ്പർ 157/2024), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ബൈ ട്രാൻസ്ഫർ റിക്രൂട്മെന്റ് ഫ്രം ക്ലാർക്ക്/ ടൈപ്പിസ്റ്റ്/ അറ്റൻഡർ/ ഓഫിസ് അറ്റന്റൻഡ്/ ഫുൾടൈം മീനിയൽ ഇൻ ദി ജനറൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ്) (കാറ്റഗറി നമ്പർ 610/2024) തസ്തികകളുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 20ന് കെപിഎസ്സി കോഴിക്കോട് ജില്ലാ ഓഫിസിൽ നടക്കും.
പരീക്ഷാ സെന്ററിൽ മാറ്റം
കണ്ണൂർ ജിവിഎച്ച്എസ്എസ് (സ്പോർട്സ്) സ്കൂളിൽ ജില്ലാ കലോത്സവം നടക്കുന്നതിനാൽ 8 മുതൽ 18 വരെ നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ സെന്റർ പള്ളിക്കുന്ന് ജിഎച്ച്എസ്എസിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കണ്ണൂർ ഗവ.
എൻജിനീയറിങ് കോളജ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ താൽക്കാലിക അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് എഐസിടിഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 24ന് രാവിലെ 11ന് യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം.
www.gcek.ac.in.
ക്യാംപ് അസിസ്റ്റന്റ് നിയമനം
കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് പരീക്ഷാ വിഭാഗത്തിൽ ക്യാംപ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ 6 മാസത്തേക്ക് നിയമിക്കുന്നു.
ഡിഗ്രി/ഡിപ്ലോമയോടൊപ്പം കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. 11ന് രാവിലെ 10ന് സ്ഥാപനത്തിൽ അഭിമുഖം.
04972780226
കെൽട്രോണിൽ സീറ്റ് ഒഴിവ്
കെൽട്രോണിന്റെ കണ്ണൂർ, തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 90725 9241221നും 22നും ഗെയിം ഡെവലപ്മെന്റ് വർക്ഷോപ് നടത്തും.
എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. 6282841772.
അംപയേഴ്സ് ക്ലിനിക്
കണ്ണൂർ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഈ മാസം അംപയേഴ്സ് ക്ലിനിക്കും സ്കോറേഴ്സ് ക്ലിനിക്കും സംഘടിപ്പിക്കുന്നു.
പങ്കെടുക്കാൻ: 9605004563.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 039/2020) തസ്തികയുടെ 2023 ജനുവരി 10ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഒക്ടോബർ 18ന് കാലഹരണപ്പെട്ടതായി കെപിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

