ലയൺസ് ക്ലബ് സൗജന്യ തിമിര നിർണയ -ശസ്ത്രക്രിയ ക്യാംപ് നാളെ
ബത്തേരി∙ ബത്തേരി ടൗൺ ലയൺസ് ക്ലബ്, കോയമ്പത്തൂർ അരവിന്ദ്് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തിമിര നിർണയ ശസ്ത്രക്രിയ ക്യാംപ് നാളെ ബത്തേരി അസംപ്ഷൻ സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി യോഗം അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാംപ്.
ബത്തേരി ടൗൺ ലയൺസ് ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങളിലുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്. കഴിഞ്ഞ 41 മാസമായി തടസ്സമില്ലാതെ ക്യാംപ് നടത്തിവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്യാംപിൽ രോഗനിർണയം നടത്തുകയും തിമിര ശസ്ത്രക്രിയക്ക് നിർദേശിക്കപ്പെടുന്ന രോഗികൾക്ക് കോയമ്പത്തൂർ പോകുവാനുള്ള യാത്രച്ചെലവും ,താമസവും ഭക്ഷണവും ശസ്ത്രക്രിയ ചെലവുകളും സൗജന്യമാണ്. 9037053393,7907742416.
അണ്ടർ 17 പെൺ.
ഫുട്ബോൾ ടൂർണമെന്റ് 8,9 തീയതികളിൽ
ബത്തേരി∙ പെൺകളിക്കളം എന്ന ആശയത്തെ മുൻനിർത്തി മാടക്കര വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ജില്ല ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന അണ്ടർ 17 പെൺ ഫുട്ബോൾ ടൂർണമെന്റ് 8,9 തീയതികളിൽ നഗരസഭ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും 9 ടീമുകൾ പങ്കെടുക്കും. 8ന് രാവിലെ 10ന് നഗരസഭ അധ്യക്ഷൻ ടി.കെ.
രമേഷ് ഉദ്ഘാടനം ചെയ്യും. നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ അധ്യക്ഷത വഹിക്കും.സമാപന സമ്മേളനം ഐ.സി.
ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പെൺകളിക്കളത്തിലൂടെ ജില്ലാ ടീമിനു ബൂട്ടണിഞ്ഞ കളിക്കാരെയും സംസ്ഥാന സ്കൂൾ ഫുട്ബോൾ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമിനെയും ചടങ്ങിൽ അനുമോദിക്കും.
സമ്മാനദാനം എംഎൽഎ നിർവഹിക്കും.
സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
മാനന്തവാടി ∙ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. പങ്കെടുക്കുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫിസിൽ എത്തണം.
04935 240390.
യുഡി ഐഡി കാർഡിന് അപേക്ഷിക്കാം
കൽപറ്റ ∙ ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാർ ഉടൻ അപേക്ഷ നൽകണം. ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തീയതി എന്നിവ സഹിതം അക്ഷയ കേന്ദ്രം മുഖേന www.swavlambancard.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ ആയി പേര് റജിസ്റ്റർ ചെയ്യണം.
9387388887 (കൽപറ്റ), 9387388887 (പനമരം), 7034029300 (മാനന്തവാടി), 7034029300 (ബത്തേരി).
വനിത ഫിറ്റ്നസ് ട്രെയിനർ നിയമനം
ബത്തേരി∙ നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട് ഹോമിയോ ഡിസ്പെൻസറിയിൽ ഒഴിവുള്ള വനിത ഫിറ്റ്നസ് ട്രെയിനർ താൽക്കാലിക തസ്തികയിലേക്ക് കൂടിക്കാഴ്ച 10ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ രണ്ടാം ക്ലാസ് ബിരുദം, ജിം ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പഴ്സനൽ ട്രെയിനർ സർട്ടിഫിക്കറ്റ്, സിപിആർ– എസിഡി ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. പ്രായം 35 വയസ്സിൽ താഴെ.
പ്രവേശനം തുടങ്ങി
മാനന്തവാടി ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.
9495999669. കൂടിക്കാഴ്ച 10ന്
തലപ്പുഴ ∙ ഗവ.എൻജിനീയറിങ് കോളജിലെ പുരുഷ ഹോസ്റ്റലിൽ സ്റ്റുവാർഡ് നിയമനത്തിനുള്ള കൂടിക്കാഴ്ച 10ന് രാവിലെ 11.30ന്.
049365 257321. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

