ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
നിർമിതബുദ്ധിയിൽ ശിൽപശാല
കോട്ടയം∙ ദേശീയ ഗ്രന്ഥശാലാ വാരത്തോടനുബന്ധിച്ച് എംജി സർവകലാശാല 14ന് നിർമിതബുദ്ധിയിൽ ശിൽപശാല നടത്തും. റജിസ്ട്രേഷൻ ഫീസ്: 250 രൂപ.
library.mgu.ac.in, 9495161509.
ലോഗോ ക്ഷണിച്ചു
കോട്ടയം∙ എംജി സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥികളിൽനിന്നു ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്റെ ലോഗോ രൂപകൽപന ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. [email protected], 0481 2733376.
സ്റ്റാർട്ടപ് പിച്ചിങ് മത്സരം
തൊടുപുഴ∙ യുവജനങ്ങൾക്കിടയിൽ സംരംഭകത്വ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സ്റ്റാർട്ടപ് പിച്ചിങ് മത്സരം സംഘടിപ്പിക്കും.
‘പിച്ച് കേരള’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. എയറോസ്പേസ് ആൻഡ് ഡിഫൻസ്, അഗ്രികൾചർ ആൻഡ് ലൈഫ് സയൻസസ്, ഫിനാൻഷ്യൽ സർവീസ് ക്ലൈമറ്റ്, കൺസ്ട്രക്ഷൻ, എജ്യുക്കേഷൻ, ഫുഡ് പ്രോസസിങ്, ഹെൽത്ത് കെയർ, ഐടി, മൊബിലിറ്റി, എനർജി, അദർ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പുതു സംരംഭക ആശയങ്ങൾ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം.
ഇമെയിൽ ലഭിക്കേണ്ട അവസാന തീയതി 30.
ഇതിൽനിന്നു വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ച് ജനുവരി രണ്ടാം വാരം തിരുവനന്തപുരത്ത് ഫൈനൽ മത്സരം നടക്കും. വിജയിക്കുന്നവർക്കായി 3 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം വിദഗ്ധരിൽനിന്നുള്ള മെന്റർഷിപ്, ഇൻക്യുബേഷൻ പിന്തുണ, മറ്റു ഫണ്ടിങ്ങിനുള്ള സഹായങ്ങൾ എന്നിവയും ഉണ്ടായിരിക്കും. 8606008765.
ജോലി ഒഴിവ്
എൻആർ സിറ്റി∙ എൻആർ സിറ്റി, എസ്എൻവി എച്ച്എസ്എസിൽ ഒഴിവുള്ള യുപിഎസ്ടി (ഫിസിക്കൽ സയൻസ്), എൽപിഎസ്ടി എന്നീ താൽക്കാലിക അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് സ്കൂൾ ഓഫിസിൽ നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2400-2550
കുരുമുളക്: 665
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 260
ചുക്ക്: 250
ഗ്രാമ്പൂ: 820
ജാതിക്ക: 360
ജാതിപത്രി: 1600-2100
കൊക്കോ വില അടിമാലി
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
മുരിക്കാശേരി
കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

