കൂത്താട്ടുകുളം∙ കുഴിക്കാട്ടുകുന്ന്– മണ്ണത്തൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി പുറത്തെടുത്ത ജലവിതരണ കുഴലുകൾ പുനഃസ്ഥാപിക്കാതെ റോഡരിക് കോൺക്രീറ്റിങ് നടത്തുന്നതായി പരാതി. റോഡരികിൽ നിന്നു കുഴിച്ചെടുത്ത പഴയ പൈപ്പുകൾ മാറ്റി ജല അതോറിറ്റി പുതിയത് സ്ഥാപിക്കണം.
ഇത് നടത്താതെയാണ് റോഡരികിൽ കോൺക്രീറ്റിങ് ചെയ്യുന്നതിനു നടപടികൾ പുരോഗമിക്കുന്നത്. വെട്ടിക്കാട്ടുപാറ, മയിലാടുംപാറ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
ഇവിടേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളാണ് പുനഃസ്ഥാപിക്കാതെ ഐറിഷ് നിർമാണം നടത്തുന്നത്.
കുഴിക്കാട്ടുകുന്ന്– മണ്ണത്തൂർ റോഡിൽ രണ്ടര കിലോമീറ്ററോളം പൈപ്പുകൾ സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡിയിൽ അനുമതിക്കായി അപേക്ഷ നൽകിയിരുന്നുവെന്ന് ജലഅതോറിറ്റി അധികൃതരും റോഡ് നിർമാണത്തിന് മുൻപ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അറിയിപ്പ് നൽകിയിരുന്നുവെന്ന് പിഡബ്ല്യുഡി അധികൃതരും പരസ്പരം പഴി ചാരി രക്ഷപ്പെടുന്നു എന്നാണ് ആക്ഷേപം. പൈപ്പുകൾ പുനഃസ്ഥാപിക്കാതെ റോഡരിക് കോൺക്രീറ്റിങ് നടത്തിയാൽ മേഖലയിൽ ജലക്ഷാമം രൂക്ഷമാകും. പിന്നീട് പൈപ്പ് സ്ഥാപിക്കുന്നതിന് ഈ കോൺക്രീറ്റിങ് പൊളിക്കേണ്ട
സ്ഥിതി ഉണ്ടാകും. വകുപ്പ് അധികൃതർ ചർച്ച നടത്തി റോഡു നിർമാണം നടത്തുന്നതിനൊപ്പം പൈപ്പുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വാർഡംഗം നെവിൻ ജോർജ് ആവശ്യപ്പെട്ടു.
പൊടി ശല്യം രൂക്ഷം
കൂത്താട്ടുകുളം∙ കുഴിക്കാട്ടുകുന്ന്– മണ്ണത്തൂർ റോഡിൽ പൊടി ശല്യം രൂക്ഷം.
നിർമാണ ജോലികൾ നടക്കുന്ന ഭാഗത്തെ വീടുകളിലും മുറ്റത്തെ വാഹനങ്ങളിലുമെല്ലാം പൊടി നിറയുന്ന സ്ഥിതിയാണ്. ഇതുവഴി ഇരുചക്ര വാഹന യാത്ര അസാധ്യം.
പൊടി മൂലം ഇരുചക്ര വാഹന യാത്രക്കാർക്ക്, മുൻപിൽ പോകുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുവഴി നടന്നു പോകുന്ന വിദ്യാർഥികളും പൊടി മൂലം വലയുകയാണ്.
നിർമാണ ജോലികൾ തീരുന്നതു വരെ ദിവസം 3 തവണയെങ്കിലും റോഡ് നനച്ച് പൊടി ശല്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

