മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജിലെ ഗൈനക് വാർഡിലെയും അത്യാഹിത വിഭാഗത്തിലെയും ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത് രോഗികളെ ദുരിതത്തിലാക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ ചികിത്സക്കായി എത്തുന്ന രോഗികൾ ആശ്രയിക്കുന്ന ലിഫ്റ്റ് നിശ്ചലമായിട്ട് ദിവസങ്ങൾ കഴിഞ്ഞു. അപകടങ്ങളിൽ പരുക്കേൽക്കുന്നവരും ,അടിയന്തിര ചികിത്സ തേടി എത്തുന്നവരുമായി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന വയനാട് മെഡിക്കൽ കോളജിലാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികളെ മുകൾ നിലയിലെ മെഡിക്കൽ ഐസിയുവിലേക്കും, താഴത്തെ നിലയിലെ എക്സ്റേ , സ്ക്കാനിങ് വിഭാഗങ്ങളിലേക്കും ലിഫ്റ്റിലൂടെയാണ് കൊണ്ടുപോയിരുന്നത്.
ലിഫ്റ്റ് നിശ്ചലമായതോടെ നിലവിൽ റാംപ് വഴിയാണ് രോഗികളെ കൊണ്ട് പോകുന്നത്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഗൈനക് വാർഡിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് ഏറെ നാളുകളായി.
കാലപ്പഴക്കത്തെ തുടർന്നാണ് ലിഫ്റ്റുകൾ ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നത്. മുൻപ് ആശുപത്രിയിലെ മൾട്ടി പർപ്പസ് കെട്ടിടത്തിലെ ലിഫ്റ്റും പ്രവർത്തനരഹിതമായിരുന്നു.
ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാൻ ഏജൻസിയ്ക്ക് നിർദേശം നൽകിയതായി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

