പേരാമ്പ്ര ∙ സ്കൂൾ മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കൂത്താളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 10.30ന് ആണു സംഭവം. ഗ്രൗണ്ടിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ കാർ അപകടകരമായ രീതിയിൽ ഓടിച്ചു കയറ്റുകയായിരുന്നു.
കാർ വരുന്നത് കണ്ട് കുട്ടികൾ ഓടിമാറി. സ്കൂളിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ കെഎൽ 18 റജിസ്ട്രേഷനിൽ ഉള്ള കാറാണെന്നു വ്യക്തമായി.
ഡ്രൈവറെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

