വടക്കാഞ്ചേരി ∙ അടിമുടി മുഖം മിനുക്കിയ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന്റെ മുറ്റത്ത് 100 അടി ഉയരത്തിൽ കൂറ്റൻ ദേശീയപതാക സ്ഥാപിച്ചു. 10 അടി നീളത്തിലും 7 അടി വീതിയിലുമുള്ള ദേശീയ പതാകയാണ് 100 അടി ഉയരത്തിൽ പാറിപ്പറക്കുന്നത്. പതാക രാത്രിയിൽ കാണാൻ 2 സ്പോട്ട് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തിരുവനന്തപുരം ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകളിലും ഇതേ രീതിയിൽ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിനാണ് ഇതിന്റെ കരാർ.
രാജ്യവ്യാപകമായി 400ൽപ്പരം റെയിൽവേ സ്റ്റേഷനുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം ഒന്നിച്ച് പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കുമെന്നാണു പറയുന്നത്. കഴിഞ്ഞമാസം ഉദ്ഘാടനം നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ ഇനിയും നീളുമെന്ന് സൂചനയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

