നെടുമങ്ങാട്∙ കയ്യിൽ ഇൗർക്കിൽ തറച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിയെ സ്ഥലംമാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് കരിപ്പൂര് കാവുംമൂല ഷഹാന മൻസിലിൽ എം.പി.ഷാജഹാൻ (53) ആശുപത്രി സൂപ്രണ്ടിനും നെടുമങ്ങാട് പൊലീസിലും പരാതി നൽകി.
ഇടതു കയ്യിലെ ചൂണ്ടുവിരലിനും പെരുവിരലിനും ഇടയിൽ ഇൗർക്കിൽ കൊണ്ടതിനെ തുടർന്ന് കഴിഞ്ഞ ഒന്നു മുതൽ ഷാജഹാൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വേദന കുറവില്ലാത്തതിനെ തുടർന്ന് സ്കാൻ ചെയ്യുകയും ഇന്നലെ ഓപ്പറേഷന് എത്താൻ ഡോക്ടർ നിർദേശിക്കുകയും ചെയ്തു.
പക്ഷേ ശസ്ത്രക്രിയ ചെയ്തത് ഈർക്കിൽ തറച്ച ഭാഗത്തുനിന്ന് അൽപം മാറിയാണ്. ഒന്നും കണ്ടെത്തിയില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ഇൗർക്കിൽ കൊണ്ട
സ്ഥലം ഷാജഹാൻ കാണിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് അവിടെ വീണ്ടും ശസ്ത്രക്രിയ നടത്തി ഇൗർക്കിൽ പുറത്തെടുത്തു. ആരോടും പറയരുതെന്നു ഡോക്ടർ ആവശ്യപ്പെട്ടതായി ഷാജഹാൻ പറഞ്ഞു. അന്വേഷിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.സുമി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

