കൈനകരി ∙ വിത്ത് ലഭിക്കുന്നില്ല; കൈനകരിയിലെ പാടശേഖരങ്ങളിൽ സമയത്തു കൃഷിയിറക്കാൻ സാധിക്കാതെ കർഷകർ. കൃഷി വകുപ്പിന്റെ അനാസ്ഥയാണു വിത്ത് ലഭിക്കാൻ വൈകുന്നതെന്നു കർഷകർ ആരോപിച്ചു.
കർഷകർ സ്വന്തം നിലയ്ക്കു വിത്ത് കണ്ടെത്തി വിതയിറക്കേണ്ട സാഹചര്യമാണ്.
വിത ഇനിയും വൈകിയാൽ ഓരുവെള്ള ഭീഷണി അടക്കമുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നതാണു കർഷകരെ ആശങ്കയിലാക്കുന്നത്.
കൈനകരി കൃഷി ഭവൻ പരിധിയിലുള്ള റാണി, ചിത്തിര, മാർത്താണ്ഡം, സി ബ്ലോക്ക്, ചെറുകാലിക്കായൽ, ആറുപങ്ക്, പരുത്തുവളവ് പാടശേഖരങ്ങളിൽ അടക്കം വിത്തു വിതരണം ചെയ്തിട്ടില്ല. പ്രദേശത്തെ ഒട്ടുമിക്ക പാടശേഖരങ്ങളും വിതയിറക്കാൻ പാകത്തിൽ ഒരുക്കിയിട്ടിട്ടു ദിവസങ്ങളായി.
വെള്ളം വറ്റിച്ച് ഉണങ്ങിയ കൃഷിയിടത്തിൽ കള കിളിർക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കൃഷിയിടത്തിൽ വെള്ളം കയറ്റി ഇട്ടിരിക്കുകയാണ്.
കഴിഞ്ഞ മേയ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മടവീഴ്ച ഉണ്ടായ ആറുപങ്ക്, ചെറുകാലിക്കായൽ, പരുത്തുവളവ് പാടശേഖരങ്ങൾ കഴിഞ്ഞ രണ്ടാംക്കൃഷി ഒഴിവാക്കി പുഞ്ചക്കൃഷിക്കായി ഒരു മാസമായി നിലമൊരുക്കി വിത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണയും കൃഷി വകുപ്പിൽ നിന്നു വിത്ത് ലഭിക്കാത്തതിനാൽ കർഷകൻ സ്വകാര്യ ഏജൻസികളിൽ നിന്നു നേരിട്ടു വാങ്ങിയാണു വിതച്ചത്.
ആ വിത്തിന്റെ വില പോലും നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ലെന്നു കർഷകർ പറഞ്ഞു. സമീപത്തെ കൃഷിഭവനുകളിൽ രണ്ടാഴ്ച മുൻപുതന്നെ വിത്ത് ലഭ്യമാക്കിയിട്ടും കൈനകരിയിൽ ഇതുവരെ വിത്ത് ലഭിക്കാത്തതിനു കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നാണു കർഷകർ ആരോപിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

