കൊടുങ്ങല്ലൂർ ∙ എടവിലങ്ങ് കാതിയാളത്ത് ഹരിതകർമ സേനാംഗത്തെ യുവതി ആക്രമിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഹരിതകർമ സേനാംഗം കാതിയാളം ആശ സതീഷിനെയാണ് ആക്രമിച്ചത്.
റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ചു വിഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലാണ് ആശയ്ക്ക് മർദനമേറ്റത്.
ഹന്ന എന്ന സ്ത്രീയാണ് ആക്രമിച്ചതെന്നു ആശ മൊഴി നൽകി.
പരിശോധനയ്ക്കിടെ ചാക്കിൽ നിന്നു വൈദ്യുതി ബില്ലും സ്കൂളിലെ പരീക്ഷ പേപ്പറും കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്തു ഉണ്ടായിരുന്ന വാർഡംഗം ഷാഹിന ജലീൽ ഹന്നയോട് മാലിന്യത്തിന്റെ ഉറവിടത്തെക്കുറിച്ചു ചോദിക്കുന്നതിന് ഇടയിലായിരുന്നു സംഭവം.
ആശയെ മുടിയിൽപിടിച്ചു മുഖത്ത് പലതവണ അടിക്കുകയായിരുന്നു. പരുക്കേറ്റ ആശയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

