ശാസ്താംകോട്ട ∙ ടാർ ചെയ്ത് ആഴ്ചകൾക്കുള്ളിൽ റോഡ് തകർന്നു കുഴികളായി.
ശൂരനാട് തെക്ക് പഞ്ചായത്തിലെ കോട്ടയ്ക്കകത്ത് മുക്ക് മുതൽ കിഴക്കിടത്ത് മുക്ക് വരെ ജില്ലാ പഞ്ചായത്ത് നടത്തിയ റോഡ് നവീകരണമാണ് തകർന്നത്. ശൂരനാട് തെക്ക്, ശാസ്താംകോട്ട
പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ ഏറെനാളായി റോഡ് തകർന്നു കിടക്കുകയായിരുന്നു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടെ പലതവണ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എല്ലാം ജലരേഖയായി.
നടന്നു പോകാൻ പോലും കഴിയാത്ത തരത്തിൽ റോഡ് മാറിയതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചത്. റോഡ് പുനർ നിർമാണം നടത്തി ടാറിങ് ചെയ്തെങ്കിലും ആഴ്ചകൾ കഴിഞ്ഞതോടെ ഇളകി കുഴികൾ രൂപപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി നടത്തിയ പദ്ധതിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
പരാതികളെ തുടർന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത് അടക്കമുള്ള പണികളും നടക്കാനുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

