ബത്തേരി∙അധികാര വികേന്ദ്രീകരണം ഫലപ്രദമാകണമെങ്കിൽ വികസന പ്രക്രിയകളിൽ പഞ്ചായത്തുകൾക്ക് പൂർണ അധികാരം നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല വികസന ജാഥ ആവശ്യപ്പെട്ടു. ‘നാളത്തെ പഞ്ചായത്ത്’ എന്ന പേരിൽ നടത്തിയ വികസന ജാഥയുടെ സമാപന പൊതുയോഗം ചീരാലിൽ സംസ്ഥാന കൺവീനർ പി.എ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.വി.എൻ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പ്രഫ. കെ.ബാലഗോപാലൻ വിശദീകരണ പ്രസംഗം നടത്തി.3 ദിവസങ്ങളിലായി 18 കേന്ദ്രങ്ങളിൽ നടത്തിയ ജാഥയിൽ പി.സുരേഷ് ബാബു, പി.ആർ.മധുസൂദനൻ, എം.കെ.
സുന്ദർലാൽ, എൻ.ടി.പ്രതാപൻ, വി.എൻ.ഷാജി, പി.കെ. രാജപ്പൻ, കെ.പി.അനിൽ, വിശാലാക്ഷി പ്രഭാകരൻ, കെ.എ.അഭിജിത്ത്, സുധീർ പണ്ടാരത്തിൽ, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

