പാലേരി∙ മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഭാഗമായി കോറോം ടൗണിൽ നിന്ന് കലോത്സവ നഗരിയായ എംടിഡിഎം ഹയർ സെക്കൻഡറി സ്കൂളിലേക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. കലോത്സവം മന്ത്രി ഒ.ആർ.
കേളു ഉദ്ഘാടനം ചെയ്തു. 5 ദിവസം നീണ്ടു നിൽക്കുന്ന മത്സര പരിപാടിയിൽ 12 വേദികളിലായി എണ്ണായിരത്തോളം കലാകാരൻമാർ മാറ്റുരയ്ക്കും.
സ്വാഗത സംഘം ചെയർപഴ്സൻ അംബിക ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മൗണ്ട് തബോർ സെക്രട്ടറി ഫാ.
ഫിലിപ് മാത്യൂസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, ആമിന സത്താർ, കെ.ജെ.
ഏലിയാമ്മ, ഡിഡിഇ ശശീന്ദ്ര വ്യാസ്, എഇഒ എം. സുനിൽകുമാർ, പ്രിൻസിപ്പൽ ടി.
മഞ്ജു, വൈസ് പ്രിൻസിപ്പൽ പി.ടി. ബിജു, കെ.
ഹേമചന്ദ്രൻ, ടി. മൊയ്തു, എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

