പനമരം∙ കൽപറ്റ- മാനന്തവാടി റോഡിൽ ആറാം മൈൽ മുക്കത്ത് ലോഡുമായി എത്തിയ ചരക്കുലോറി കുടുങ്ങി വാഹനഗതാഗതം തടസ്സപ്പെട്ടു. കയറ്റം കയറുന്നതിനിടെ ഇന്നലെ വൈകിട്ട് നാലോടെയാണ് ചരക്കുലോറി കേടായി പിന്നോട്ട് ഉരുണ്ട് റോഡിന് കുറുകെയായത്.
ഇതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വഴിതിരിച്ചു വിടുകയായിരുന്നു. കേടായ ചരക്കുലോറി നന്നാക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും രാത്രിയിലും റോഡിൽ നിന്ന് മാറ്റാനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

