കൊച്ചി: ശബരിമലയിലെ സ്വർണ വാതിൽ മോഷണക്കേസിൽ നിർണായക സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിൽ നിലവിൽ സൂക്ഷിച്ചിരിക്കുന്നത് യഥാർത്ഥ സ്വർണ വാതിൽപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകി.
1999-ൽ വ്യവസായി വിജയ് മല്യ നടയ്ക്കുവെച്ച രണ്ടര കിലോ സ്വർണം പൊതിഞ്ഞ വാതിലാണോ ഇതെന്നാണ് പരിശോധിക്കേണ്ടത്. അഷ്ടാഭിഷേകം നടത്തുന്ന സ്ഥലത്തുനിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽപ്പാളി കണ്ടെടുത്തത്.
ഇത് യഥാർത്ഥ സ്വർണപ്പാളിയാണോ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി വൈകിട്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. കണ്ടെടുത്ത വാതിൽ യഥാർത്ഥമല്ലെങ്കിൽ, യഥാർത്ഥ വാതിൽപ്പാളിയും മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയോ എന്നും അന്വേഷിക്കണം.
വിജയ് മല്യ സമർപ്പിച്ചത് രണ്ടര കിലോ സ്വർണം പതിച്ച വാതിലായിരുന്നിരിക്കെ, ഉണ്ണികൃഷ്ണൻ പോറ്റി തിരികെ നൽകിയത് വെറും 34 ഗ്രാം സ്വർണം പൂശിയ വാതിലാണെന്നും കോടതി നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

