തിരുവനന്തപുരം ∙ കേരള ഗവ. നഴ്സസ് യൂണിയന്റെ (കെജിഎൻയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഴ്സുമാർ സെക്രട്ടേറിയറ്റിനു മുൻപിൽ ധർണ നടത്തി.
റേഷ്യാ പ്രമോഷനുകൾ നടപ്പാക്കുക, പിഎസ്സി നിയമനങ്ങൾ വേഗത്തിലാക്കുക, താൽകാലിക നഴ്സുമാർക്ക് സ്ഥിരം നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകുക, അത്തരം നഴ്സുമാർക്ക് പ്രസവാവധി അനുവദിക്കുക, ആശുപത്രിയെ അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുക, നഴ്സിങ് വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരിക, മുഴുവൻ ഡിഎയും അതിന്റെ കുടിശികയും നൽകുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കെപിസിസി വൈസ് പ്രസിഡന്റ് എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ ആരോഗ്യ മേഖലയിലും സർവീസ് രംഗത്തും ആകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രിയിൽ പോലും സുരക്ഷിതമായി പണിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
എൻജിഒഎ സംസ്ഥാന പ്രസിഡന്റ് ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി. കെജിഎൻയു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു.
കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ് സ്വാഗതവും വിനു വിജയൻ നന്ദിയും പറഞ്ഞു. കെജിഎൻയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൽ.ആശ, ടി.എസ്.ബിന്ദു, സംസ്ഥാന ട്രഷറർ ഇ.ജി.ഷീബ, സമരസമിതി കൺവീനർമാരായ ജി.ജി.ഗിരീഷ്, ടി.ആർ.കാർത്തിക്, വിനു വിജയൻ, സജിത്ത് ചരണ്ടത്തൂർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

